Connect with us

Kerala

കൊച്ചി മെട്രോ: സ്ഥലമേറ്റെടുക്കാന്‍ ഉപസമതി രൂപീകരിച്ചു

Published

|

Last Updated

കൊച്ചി: കൊച്ചി മെട്രോ നിര്‍മ്മാണത്തിന് സ്ഥലമേറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ ഉപസമിതി രൂപവത്കരിച്ചു. മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, അടൂര്‍ പ്രകാശ്, കൊച്ചി മേയര്‍ ടോണി ചമ്മിണി, ജി സി ഡി എ ചെയര്‍മാന്‍ എന്‍ വേണുഗോപാല്‍ തുടങ്ങിയവര്‍ അടങ്ങുന്നതാണ് സമിതി. മെട്രോ നിര്‍മ്മാണം നടക്കുന്നതിനാല്‍ കൊച്ചിയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ 150 ഹോംഗാര്‍ഡുകളെ ഉടന്‍ ഡ്യൂട്ടിയില്‍ നിയമിക്കാനും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായി.

വൈറ്റിലപേട്ട റോഡ് സ്ഥലമേറ്റെടുത്ത് വീതി കൂട്ടുന്ന ചുമതല പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കും. ഇതിന് ആവശ്യമായ ഫണ്ട് സര്‍ക്കാര്‍ നല്‍കുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് അറിയിച്ചു. ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിന് മുന്നിലെ 98 സെന്റ് ഭൂമി ഏറ്റെടുക്കും.