കേരളത്തിന്റെ വാദങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞുവെന്ന് ജയലളിത

Posted on: May 7, 2014 6:42 pm | Last updated: May 8, 2014 at 11:59 am

jayalalithaചെന്നൈ: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിലെ സുപ്രീംകോടതി വിധി കേരളത്തിന്റെ വാദങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുന്നതാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത. മുല്ലപ്പെരിയാര്‍ കേസിലെ വിധി തമിഴ് ജനതക്ക് സമര്‍പ്പിക്കുന്നുവെന്നും അവര്‍ പറഞ്ഞു. വിധി തമിഴ് ജനത പൊങ്കല്‍ പോലെ ആഘോഷിക്കണമെന്ന് വൈക്കോ പറഞ്ഞു.