ഇശ്‌റത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍: അമിത് ഷാക്ക് ക്ലീന്‍ചിറ്റ്

Posted on: May 7, 2014 5:04 pm | Last updated: May 8, 2014 at 11:59 am

amith shaഅഹമ്മദാബാദ്: ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഗുജറാത്ത് മുന്‍ ആഭ്യന്തര സഹമന്ത്രിയും നരേന്ദ്ര മോഡിയുടെ വിശ്വസ്തനുമായ അമിത് ഷാക്ക് സി ബി ഐയുടെ ക്ലീന്‍ചിറ്റ്. അമിത് ഷായെ പ്രോസിക്യൂട്ട് ചെയ്യാന്‍ തെളിവില്ലെന്ന് സി ബി ഐ കോടതിയെ അറിയിച്ചു. അമിത് ഷായെ കേസില്‍ പ്രതി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് പ്രാണേഷ് കുമാറിന്റെ പിതാവ് ഗോപിനാഥ പിള്ള നല്‍കിയ ഹരജിയിലാണ് സി ബി ഐ കോടതിയെ നിലപാടറിയിച്ചത്.

മോഡിയെ വധിക്കാനെത്തിയ തീവ്രവാദികള്‍ എന്ന പേരില്‍ മലയാളിയായ പ്രാണേഷ് കുമാര്‍ എന്ന ജാേവദ് ഷെയ്ഖ്, മുംബൈയിലെ കോളജ് വിദ്യാര്‍ഥിനി ഇശ്‌റത്ത് ജഹാന്‍, അക്ബറലി റാണ, സീഷാന്‍ ജോഹര്‍ എന്നിവരെ 2004 ജൂണ്‍ 15നാണു വധിച്ചത്.