Connect with us

Wayanad

എക്‌സൈസ് റെയിഞ്ച് ഓഫീസില്‍ രണ്ട് വര്‍ഷത്തിനിടെ ഒമ്പത് വാഹനങ്ങള്‍ ലേലം ചെയ്തു

Published

|

Last Updated

സുല്‍ത്താന്‍ ബത്തേരി: മദ്യം കടത്തി പിടിയിലായ ഒമ്പത് വാഹനങ്ങള്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ബത്തേരി എക്‌സൈസ് റെയിഞ്ച് ഓഫീസില്‍ നിന്ന് ലേലത്തില്‍ വില്‍പന നടത്തി.
ഓട്ടോറിക്ഷകളും മോട്ടോര്‍ ബൈക്കുകളുമാണ് ലേലത്തില്‍ വിറ്റത്. എക്‌സൈസ് കേസ്് വിധിയാകുന്ന മുറക്കാണ് പിടികൂടിയ വാഹനങ്ങള്‍ ലേലത്തില്‍ വില്‍ക്കുന്നത്.
2012ല്‍ മൂന്ന് മോ്‌ട്ടോര്‍ സൈക്കിളും ഒരു ഓട്ടോറിക്ഷയും ലേലത്തില്‍ പോയി. 41350 രൂപ ഇതിലൂടെ സര്‍ക്കാറിന് ലഭിച്ചു. 2013ല്‍ അഞ്ച് ഓട്ടോറിക്ഷകളാണ് ലേലത്തില്‍ പോയത്. 141550 രൂപയാണ് ലേല തുകയായി ലഭിച്ചു.
ഈ വര്‍ഷം ബത്തേരി കല്ലുവയലിലെ എക്‌സൈസ് ഓഫീസ് പരിസരത്ത് കാര്‍, ടെമ്പോ വാന്‍, മൂന്ന് ഓട്ടോറിക്ഷകള്‍ എന്നിവയുണ്ട്. ഇവയില്‍ പലതിന്റെയും കേസുകള്‍ കോടതികളില്‍ നടന്നു കൊണ്ടിരിക്കുകയാണ്. മദ്യം കടത്തിയതിനാണ് പുല്‍പ്പള്ളിയില്‍ വെച്ച് കാറ് പിടികൂടിയത്.
കറപ്പത്തോല്‍ കടത്തിയ കേസിലാണ് ടെമ്പോ പിടികൂടിയത്. മദ്യം, മയക്ക് മരുന്ന് എന്നിവ വാഹനത്തില്‍ വെച്ച് പിടികൂടിയാല്‍ പ്രതികള്‍ക്കൊപ്പം വാഹനങ്ങളും കസ്റ്റഡിയിലാവും. സ്പിരിറ്റ് കടത്തുണ്ടായിരുന്ന കാലത്ത് ലോറികളായിരുന്നു പിടിയിലായിരുന്നത്.
കടുത്ത പരിശോധനയും രാത്രിയാത്ര നിരോധനവും മൂലം സ്്പിരിറ്റ് കടത്ത് നിശ്ലേഷം നിലച്ച മട്ടാണ്.
വ്യാജവാറ്റ് കുറയാന്‍ പ്രധാന കാരണം വെല്ലത്തിന്റെ വില കൂടിയതാണെന്നാണ് പറയപ്പെടുന്നത്. ഒരു കിലോ വെല്ലത്തിന് നാല്‍പത് രൂപ നല്‍കണം. ഒരു ലിറ്റര്‍ ചാരായത്തിന് എണ്‍പത് രൂപയേ ലഭിക്കൂ. വ്യാജവാറ്റ് കുറഞ്ഞത് എക്‌സൈസ് ഉദ്യോഗസ്ഥരുടെ തലവേദ കുറച്ചിരിക്കുകയാണ്.
ഈ കാര്യത്തില്‍ വെല്ലത്തിന്റെ വില ഇനിയും കൂടുന്നത് നല്ലതാണെന്നും തമാശ രൂപത്തില്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Latest