ബസ് ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണം: പി ഡി പി

Posted on: May 7, 2014 10:57 am | Last updated: May 7, 2014 at 10:57 am

പൊന്നാനി: വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന ജനങ്ങളുടെ മേല്‍ അധികഭാരം കയറ്റിവെക്കാന്‍ ഇടയാക്കി ബസ് ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് പി ഡി പി മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് അവലോകനം, ഭാവി പ്രവര്‍ത്തനങ്ങള്‍ എന്നീ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നതിന് വേണ്ടി ഈ മാസം ഒമ്പതിന് വൈകുന്നേരം നാല് മണിക്ക് പാര്‍ട്ടിയുടെ മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസില്‍ പി ഡി പി മലപ്പുറം ജില്ല സമ്പൂര്‍ണ എക്‌സിക്യൂട്ടീവ് യോഗം ചേരുമെന്ന് ജില്ലാ വര്‍ക്കിംഗ് സെക്രട്ടറി അസീസ് വെളിയങ്കോട് അറിയിച്ചു.