ഹോളി ഖുര്‍ആന്‍ അവാര്‍ഡ് മെയ് 31 ന് മര്‍കസില്‍

Posted on: May 7, 2014 12:28 am | Last updated: May 8, 2014 at 11:58 am

കാരന്തൂര്‍: ഡിസംബര്‍ 18-21 തീയതികളില്‍ നടക്കുന്ന മര്‍കസ് സമ്മേളന പ്രചരണത്തിന്റെ ഭാഗമായി കേരളത്തിലെ സുന്നി സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് അഖില കേരള ഖുര്‍ആന്‍ പാരായണ, ഹിഫഌ മത്സരം ഈ മാസം 31ന് മര്‍കസില്‍ നടക്കും.
സീനിയര്‍, ജൂനിയര്‍ വിഭാഗങ്ങളിലായി ഖിറാഅത്ത് മത്സരവും പതിനഞ്ച്, മുപ്പത് ജുസുഉകളിലായി ഹിഫഌ മത്സരവും നടക്കും. വിജയികള്‍ക്കുള്ള അവാര്‍ഡുകള്‍ ജൂണ്‍ ഏഴിന് ഖത്മുല്‍ ബുഖാരി സമ്മേളനത്തില്‍ വിതരണം ചെയ്യും. അപേക്ഷ ംംം.ാമൃസമ്വീിഹശില.രീാ ല്‍ ലഭ്യമാണ്. താത്പര്യമുള്ളവര്‍ പൂരിപ്പിച്ച അപേക്ഷകള്‍ ഈ മാസം 18ന് മുമ്പ് മര്‍കസ് ഹിഫഌല്‍ ഖുര്‍ആന്‍ ഓഫീസില്‍ എത്തിക്കുക.