Connect with us

Kozhikode

മദ്യനയം: സര്‍ക്കാര്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങരുത്- എസ് എം എ

Published

|

Last Updated

കോഴിക്കോട്: മദ്യം നിരോധിക്കാനുള്ള നടപടികളുടെ ഭാഗമായി സര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങളില്‍ നിന്നും പുറകോട്ട് പോകരുതെന്നും സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങാതെ മദ്യനിരോധനം സമ്പൂര്‍ണമായി നടപ്പാക്കാന്‍ ഇച്ഛാശക്തിയോടെ മുന്നോട്ട് നീങ്ങണമെന്നും സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ (എസ് എം എ) സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം സര്‍ക്കാറിനോടാവശ്യപ്പെട്ടു. മദ്യത്തില്‍ നിന്നുള്ള വരുമാനം വേണ്ടെന്നു വെക്കാനുള്ള ശക്തമായ തീരുമാനം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഇച്ഛാശക്തി കാണിക്കണം. മദ്യവില്‍പ്പന സര്‍ക്കാര്‍ ഏറ്റെടുത്തു നടത്തുന്നതും അതിന് അംഗീകാരം കൊടുക്കുന്നതുമാണ് സമൂഹത്തില്‍ മദ്യപാനം വര്‍ധിക്കാന്‍ ഒരു കാരണം. സര്‍ക്കാര്‍ തന്നെ മദ്യവില്‍പ്പനയില്‍നിന്നു പിന്മാറി മദ്യനിരോധനത്തിലേക്കുള്ള പാത എളുപ്പമാക്കണം- യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ കെ അഹമ്മദ്കുട്ടി മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. ഇ യഅ്ഖൂബ് ഫൈസി നന്ദി പറഞ്ഞു. വി എം ഹസ്സന്‍ മാസ്റ്റര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
സംസ്ഥാന ഭാരവാഹികളായ സയ്യിദ് അലി ബാഫഖി തങ്ങള്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, എം എന്‍ സ്വിദ്ദീഖ് ഹാജി, വി എം കോയ മാസ്റ്റര്‍, ഡോ. പി.എ. മുഹമ്മദ്കുഞ്ഞ് സഖാഫി, പ്രൊഫ. കെ എം എ റഹീം, സുലൈമാന്‍ സഖാഫി കുഞ്ഞുകുളം, പി കെ അബ്ദുര്‍റഹ്മാന്‍ മാസ്റ്റര്‍ പ്രസംഗിച്ചു. കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാര്‍, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, ഡോ. എം. അബ്ദുല്‍ അസീസ് ഫൈസി, അബ്ദുഹാജി വേങ്ങര, അബൂബക്കര്‍ ശര്‍വാനി, പി കെ അബൂബക്കര്‍ മൗലവി, വി പി എം ഫൈസി വില്യാപ്പള്ളി, അഡ്വ. എ കെ ഇസ്മാഈല്‍ വഫ, എന്‍ പി ഉമര്‍ ഹാജി, എ സൈഫുദ്ദീന്‍ ഹാജി, അഡ്വ. ടി കെ ഹസ്സന്‍, അഡ്വ. പി യു അലി, വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, സി പി സൈതലവി മാസ്റ്റര്‍ ചെങ്ങര, ടി കെ അബ്ദുറഹ്മാന്‍ ബാഖവി, എ കെ സി മുഹമ്മദ് ഫൈസി സംബന്ധിച്ചു. അംഗീകാരത്തിന് അപേക്ഷിച്ച 17 മാനേജിംഗ് കമ്മിറ്റികള്‍ക്ക് യോഗം അംഗീകാരം നല്‍കി. നിര്‍മാണാവശ്യാര്‍ഥം സഹായത്തിനപേക്ഷിച്ച ഏതാനും മദ്‌റസകള്‍ക്ക് സാമ്പത്തിക സഹായം അനുവദിച്ചു.

Latest