വേനല്‍ മഴ: സംസ്ഥാനത്ത് 70 കോടിയുടെ നാശനഷ്ടം

Posted on: May 6, 2014 7:37 pm | Last updated: May 7, 2014 at 12:26 am

Heavy-rains-Newskeralaതിരുവനന്തപുരം: വേനല്‍ മഴയില്‍ സംസ്ഥാനത്ത് 70 കോടിയുടെ നാശനഷ്ടങ്ങളുണ്ടായതായി റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 12 കോടിരൂപയുടെ കൃഷിനാശമുണ്ടായി.280 വീടുകള്‍ പൂര്‍ണ്ണമായും ആയിരത്തോളം വീടുകള്‍ ഭാഗികമായും തകര്‍ന്നതായും അദ്ദേഹം പറഞ്ഞു.

ശക്തമായ ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് തിരുവനന്തപുരം, പത്തനംതിട്ട അടക്കമുള്ള തെക്കന്‍ ജില്ലകളില്‍ ശക്തമായ മഴ തുടരുകയാണ്. മഴയോടൊപ്പം ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.