യുവതിയെ നിരീക്ഷിച്ച സംഭവം: കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹരജി

Posted on: May 6, 2014 4:56 pm | Last updated: May 7, 2014 at 12:26 am
SHARE

supreme courtന്യൂഡല്‍ഹി: നരേന്ദ്ര മോഡി സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി യുവതിയെ നിരീക്ഷിച്ച സംഭവത്തില്‍ നടക്കുന്ന ജുഡീഷ്യല്‍ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുവതിയുടെ പിതാവ് സുപ്രീംകോടതിയില്‍. കുടുംബത്തിന്റെ സ്വകാര്യത സംരക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് പിതാവ് ഹരജി നല്‍കിയിരിക്കുന്നത്. അന്വേഷണം യുവതിയുടെയും കുടുംബത്തിന്റേയും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് ഹരജിയില്‍ ആരോപിക്കുന്നു. ഹരജിയില്‍ നിലപാടറിയിക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാറിനും ഗുജറാത്ത് സര്‍ക്കാറിനും സുപ്രീംകോടതി നോട്ടീസയച്ചു.