ബാര്‍ ലൈസന്‍സ്: യൂത്ത് കോണ്‍ഗ്രസ്സിലും തര്‍ക്കം

Posted on: May 6, 2014 3:02 pm | Last updated: May 7, 2014 at 12:26 am
SHARE

youth congressതിരുവനന്തപുരം: നിലവാരമില്ലാത്ത ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്സില്‍ തര്‍ക്കം മുറുകുന്നതിനിടെ യൂത്ത് കോണ്‍ഗ്രസ്സിലും അഭിപ്രായ ഭിന്നത. ബാര്‍ ലൈസന്‍സ് വിഷയത്തില്‍ ഡീന്‍ കുര്യാക്കോസിന്റെ നിലപാടിനെ തള്ളിക്കൊണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് സി ആര്‍ മഹേഷ് രംഗത്തെത്തി.

ഈ വിഷയത്തില്‍ യൂത്ത് കോണ്‍ഗ്രസിന് ജനപക്ഷ നിലപാടാണ് ഉള്ളത്. നിലവാരമില്ലാത്ത ബാറുകള്‍ പൂട്ടണമെന്നാണ് സംസ്ഥാന കമ്മിറ്റിയില്‍ ഭൂരിഭാഗം അംഗങ്ങളും ആവശ്യപ്പെട്ടത്. ഇതായിരുന്നു ഡീന്‍ കുര്യാക്കോസ് സംഘടനാ നിലപാടായി പറയേണ്ടിയിരുന്നതെന്നും മഹേഷ് പറഞ്ഞു. ബാര്‍ ലൈസന്‍സ് വിഷയത്തില്‍ യൂത്ത് കോണ്‍ഗ്രസിന് നിക്ഷ്പക്ഷ നിലാപാടാണെന്നായിരുന്നു ഡീന്‍ കുര്യാക്കോസ് പറഞ്ഞത്.