ഭാര്യ പാമ്പ് കടിയേറ്റ് മരിച്ചതറിഞ്ഞ് ഭര്‍ത്താവും മരിച്ചു

Posted on: May 6, 2014 1:41 pm | Last updated: May 7, 2014 at 12:26 am

malappuram mapവേങ്ങര: പാമ്പ് കടിയേറ്റ് ഭാര്യ മരിച്ചതറിഞ്ഞ് ഹൃദയാഘാതത്തെ തുടര്‍ന്ന് ഭര്‍ത്താവും മരിച്ചു. കണ്ണമംഗലം തോട്ടശ്ശേരിയില്‍ ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം.

കണ്ണമംഗലം ഗ്രാമപഞ്ചായത്ത് മുന്‍ അംഗം പുളിക്കല്‍ മുഹമ്മദ് ഹാജി (60)യാണ്. ഭാര്യ ഖദീജ (52) പാമ്പ് കടിയേറ്റ് മരിച്ചതറിഞ്ഞ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. രാവിലെ പത്ത് മണിയോടെ ഖദീജക്ക് വീട്ടില്‍വെച്ച് പാമ്പ്കടിയേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലേക്കുള്ള യാത്രാ മധ്യേ മരിച്ചു. ഈ വിവരം അറിഞ്ഞ ഉടന്‍ മുഹമ്മദ് ഹാജിക്ക് ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ മരണവും സംഭവിച്ചു.