പോര് മൂര്‍ച്ഛിക്കുന്നു; കത്ത് ചോര്‍ത്തിയത് ഷാനിമോളെന്ന് ഷൂക്കൂര്‍

Posted on: May 6, 2014 12:35 pm | Last updated: May 7, 2014 at 12:26 am

SHUKKUR AND SHANIMOLആലപ്പുഴ/ഡല്‍ഹി: സുധിരനെതിരെ കെ പി സി സിക്ക് നലകിയ ഷാനിമോള്‍ ഉസ്മാന്റെ കത്ത് പുറത്തായ സംഭവത്തില്‍ കോണ്‍ഗ്രസില്‍ ഉള്‍പ്പോര് മൂര്‍ച്ഛിക്കുന്നു. കത്ത് ചോര്‍ത്തിയത് ഷാനിമോള്‍ തന്നെയാണെന്നും അവര്‍ക്ക് പിന്നില്‍ മദ്യലോബിയാണെന്നും ആലപ്പുഴ ഡി സി സി പ്രസിഡന്റ് എ എ ഷൂക്കൂര്‍ ആരോപിച്ചു. (Read: വിവാദമായി ഷാനിമോളുടെ കത്ത്; അന്വേഷിക്കാന്‍ ഉപസമിതി)

കേന്ദ്ര മന്ത്രി കെ സി വേണുഗോപാലിന്റെ കുടുംബം തകര്‍ക്കാനാണ് ഷാനിമോള്‍ ശ്രമിച്ചത്. ഷാനിമോളുടെ നടപടിയെപ്പറ്റി വേണമെങ്കില്‍ എ ഐ സി സിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. തെറ്റുതിരുത്തിയാല്‍ ഷാനിമോള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം ഡല്‍ഹിയില്‍ പ്രതികരിച്ചു.