ബാര്‍ ലെെസന്‍സ്: ഹരജി പരിഗണിക്കുന്നത് ജൂലെെയിലേക്ക് മാറ്റി

Posted on: May 6, 2014 12:25 pm | Last updated: May 6, 2014 at 12:27 pm

barന്യൂഡല്‍ഹി: ബാര്‍ ലൈസന്‍സ് പ്രശ്‌നത്തില്‍ ത്രീസ്റ്റാര്‍ ഹോട്ടലുകളുടെ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി ജൂലൈയിലേക്ക് മാറ്റി. ബാര്‍ ലൈസന്‍സ് കേസ് അടിയന്തരപ്രാധാന്യമുള്ള വിഷയമല്ലെന്ന് വ്യക്തമാക്കിയാണ് സുപ്രീംകോടതി നടപടി. ജസ്റ്റിസ് എ.കെ.പട്‌നായിക് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

ലൈസന്‍സ് പുതുക്കി നല്‍കിയതില്‍ സംസ്ഥാന സര്‍ക്കാര്‍ അനീതി കാട്ടിയെന്നാണ് ഹോട്ടലുടമകള്‍ വാദിക്കുന്നത്. എന്നാല്‍ വിവേചനം ഉണ്ടായിട്ടില്ലെന്ന് സര്‍ക്കാര്‍ വ്യക്തമകാ്കുന്നു.