ഉമ്മന്‍ ചാണ്ടിക്ക് സലീം രാജുമായി വഴിവിട്ട ബന്ധം: വി എസ്

Posted on: May 5, 2014 12:38 pm | Last updated: May 5, 2014 at 5:44 pm

vs4കടകംപള്ളി: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മുന്‍ ഗണ്‍മാന്‍ സലീം രാജും തമ്മില്‍ വഴിവിട്ട ബന്ധമാണുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. തനിക്കു തന്നെ ദോഷകരമായ കാര്യങ്ങള്‍ ചെയ്തിട്ടും മുഖ്യമന്ത്രി സലീം രാജിനെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്. സലീംരാജിനെതിരായ കേസുകള്‍ വൈകിപ്പിക്കാന്‍ അദ്ദേഹം ശ്രമിച്ചെന്നും വി.എസ് ആരോപിച്ചു.

ഭൂമിതട്ടിപ്പിന് ഇരയായവര്‍ കടകംപളളി വില്ലേജ് ഓഫിസിനു മുന്നില്‍ നടത്തിവന്ന ഒന്നാം ഘട്ട സമരത്തിന്റെ സമാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.