Connect with us

National

അര്‍ജുന അവാര്‍ഡ് മൗലികാവകാശമല്ല: സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: അര്‍ജുന അവാര്‍ഡ് മൗലികാവകാശമല്ലെന്ന് സുപ്രീംകോടതി. അവാര്‍ഡ് നിര്‍ണയത്തില്‍ കോടതിക്ക് ഇടപെടാനാകില്ലെന്നും അര്‍ഹതപ്പെട്ട പലര്‍ക്കും അവാര്‍ഡ് നിഷേധിക്കപ്പെട്ടേക്കാമെന്നും ചീഫ് ജസ്റ്റിസ് ആര്‍ എം ലോധ അധ്യക്ഷനായ ബഞ്ച് നിരീക്ഷിച്ചു.

അവാര്‍ഡ് നിര്‍ണത്തിലുള്ള നിയമപരമായ പിഴവുകള്‍ മാത്രമേ സുപ്രിം കോടതി പരിശോധിക്കുകയുള്ളൂ. അര്‍ജുന അവാര്‍ഡില്‍ ഇടപെട്ടാല്‍ പത്മ പുരസ്‌കാങ്ങളിലും ഇടപെടേണ്ടി വരുമെന്നും കോടതി പറഞ്ഞു.

ട്രിപ്പിള്‍ ജംപ് താരം രഞ്ജിത് മഹേശ്വരിക്ക് അര്‍ജുന പുരസ്‌കാരം നിഷേധിച്ചതിനെതിരെ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് രഞ്ജിത്ത് ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമായതിനാലാണ് പുരസ്‌കാരം റദ്ദാക്കിയതെന്ന് കേന്ദ്രഗവണ്‍മെന്റ് കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ മരുന്ന് ഉപയോഗിച്ചതിന് താന്‍ വിലക്ക് നേരിട്ടിട്ടില്ലെന്നായിരുന്നു രഞ്ജിത്ത് മഹേശ്വരിയുടെ വാദം.

Latest