ഉദയംപേരൂര്‍ ഐ ഒ സി പ്ലാന്റില്‍ വാതകചോര്‍ച്ച

Posted on: May 5, 2014 9:13 am | Last updated: May 5, 2014 at 5:55 pm

udayamperoorഉദയംപേരൂര്‍: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഉദയംപേരൂര്‍ ഗ്യാസ് പ്ലാന്റില്‍ നേരിയ വാതക ചോര്‍ച്ച. എമര്‍ജന്‍സി വാല്‍വിലാണ് ചോര്‍ച്ച കണ്ടെത്തിയത്. ഇത് നിയന്ത്രണ വിധേയമാക്കാന്‍ സജീവ ശ്രമം തുടരുകയാണ്.

ബുള്ളറ്റ് ടാങ്കറില്‍ നിന്നു വാതകം പകരുന്നതിനിടെയാണ് എമര്‍ജന്‍സി വാല്‍വ് തുറന്ന് വാതകച്ചോര്‍ച്ചയുണ്ടായത്. മര്‍ദം മൂലമാണ് വാല്‍വ് തുറന്നതെന്നാണ് സൂചന. സുരക്ഷാ മുന്‍കരുതലായി പ്ലാന്റിന്റെ പ്രവര്‍ത്തനം താല്ക്കാലികമായി നിര്‍ത്തിവച്ചു. ജീവനക്കാരെ മുഴുവന്‍ പുറത്തിറക്കി. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയെന്ന് ഐഒസി അധികൃതര്‍ അറിയിച്ചു.