കണ്ണൂരിലെ സ്വകാര്യ ബസ് സമരം പിന്‍വലിച്ചു

Posted on: May 5, 2014 6:40 pm | Last updated: May 5, 2014 at 6:42 pm
SHARE

News bustand Calicut

കണ്ണൂര്‍: ബോണസ് വര്‍ദ്ധന ആവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലയില്‍ സ്വകാര്യ ബസ് തൊഴിലാളികള്‍ നടത്തിവന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ തൊഴിലാളികളുമായും ബസ് ഉടമകളുമായും ഇന്ന് നടന്ന ചര്‍ച്ചയിലാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനമായത്.ബസ് തൊഴിലാളികള്‍ക്ക് കഴിഞ്ഞ വര്‍ഷം നിശ്ചയിച്ച 19 ശതമാനം ബോണസ് വര്‍ദ്ധന നല്‍കാന്‍ യോഗത്തില്‍ ധാരണയായി.

ബോണസ്, ഡി എ എന്നിവ ആവശ്യപ്പെട്ട് ജില്ലയിലെ സ്വകാര്യ ബസ് തൊഴിലാളികള്‍ ശനിയാഴ്ച്ചയാണ് സമരം തുടങ്ങിയത്.