ചര്‍ച്ചയില്‍ ധാരണയായി; സ്വകാര്യ ബസ് സമരം പിന്‍വലിച്ചു

Posted on: May 4, 2014 7:10 pm | Last updated: May 5, 2014 at 5:48 pm

busകോട്ടയം: സ്വകാര്യ ബസ്സുടമകള്‍ നാളെ മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സമരം പിന്‍വലിച്ചു. ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി ബസുടമകളുടെ സംഘടനാ പ്രതിനിധികള്‍ ഇന്ന് കോട്ടയത്ത് നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ബസുടമകളുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് മന്ത്രി ചര്‍ച്ചയില്‍ ഉറപ്പ് നല്‍കി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.

ബസ് നിരക്ക് പുനഃക്രമീകരിക്കുന്നത് സംബന്ധിച്ച രാമചന്ദ്രന്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ തീരുമാനം വേണമെന്ന ബസുടമകളുടെ ആവശ്യം സര്‍ക്കാര്‍ പരിഗണിക്കുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ പിന്നീട് വാര്‍ത്താ ലേഖകരോട് പറഞ്ഞു.