ട്രെയിന്‍ ദുരന്തം: കേരളത്തിലേക്കുള്ള ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു

Posted on: May 4, 2014 7:04 pm | Last updated: May 5, 2014 at 5:48 pm
SHARE

Train_derail_360മുംബൈ: കൊങ്കണ്‍ പാതയിലുണ്ടായ ട്രെയിന്‍ അപകടത്തെ തുടര്‍ന്ന് കേരളത്തിലേക്കുള്ള മൂന്ന് തീവണ്ടികള്‍ വഴിതിരിച്ചുവിട്ടു. എറണാകുളംനിസാമുദീന്‍ മംഗള എക്‌സ് പ്രസ് (12617), തിരുവനന്തപുരംലോക് മാന്യതിലക് നേത്രാവതി എക്‌സ് പ്രസ് (16346), കൊച്ചുവേളിബിക്കാനീര്‍ എക്‌സ് പ്രസ് (16312) എന്നീ തീവണ്ടികളാണ് വഴിതിരിച്ചുവിട്ടത്. മെയ് മൂന്നിന് യാത്ര ആരംഭിച്ച തീവണ്ടികളാണിത്.