ചാലിയം മുസ്‌ലിം അനാഥ പരിപാലന സംഘം വാര്‍ഷിക സമ്മേളനത്തിന് നാളെ തുടക്കം

Posted on: May 4, 2014 1:28 pm | Last updated: May 4, 2014 at 1:28 pm

കടലുണ്ടി: ചാലിയത്തും പരിസര പ്രദേശങ്ങളിലും ആതുരസേവന മേഖലകളില്‍ പ്രവര്‍ത്തിച്ചുവരുന്ന ചാലിയം മുസ്‌ലിം അനാഥ പരിപാലന സംഘത്തിന്റെ എണ്‍പതാം വാര്‍ഷിക സമ്മേളനം ചാലിയം പള്ളിമൈതാനിയിലെ മാലികുബ്‌നു ദീനാര്‍ (റ) നഗറില്‍ നാളെ ആരംഭിക്കും. നിര്‍ധന കുടുംബങ്ങള്‍ക്ക് ഭൂമിദാനം, സുവനീര്‍ പ്രകാശനം, ബുര്‍ദ മജ്‌ലിസ്, പ്രഭാഷണം, പൊതുസമ്മേളനം തുടങ്ങിയവ നടക്കും.
സുന്നി മാനേജ്മന്റ് അസോസിയേഷന്‍ സംസ്ഥാന അധ്യക്ഷന്‍ സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കോയ കാപ്പാടിന്റെ അറബനയും അമീറലി ചാപ്പനങ്ങാടിയുടെ ബുര്‍ദാസ്വാദനവും നടക്കും. പേരോട് മുഹമ്മദ് മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. ബുധനാഴ്ച സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരിയുടെ അധ്യക്ഷതയില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ നിര്‍ധന കുടുംബങ്ങള്‍ക്ക് നല്‍കുന്ന ഭൂമിയുടെ രേഖകള്‍ ചാലിയം മഹല്ല് ഖാസി ഖമറുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ വിതരണം ചെയ്യും. ചാലിയം മുദര്‍രിസ് പകര മുഹമ്മദ് അഹ്‌സനി പ്രാര്‍ഥന നടത്തും. ചാലിയം മഹല്ല് പ്രസിഡന്റ്് എ പി അബ്ദുല്‍ കരീം ഹാജി ഹൈദരാബാദിലെ ടി കെ എം കോയ സാഹിബിന് നല്‍കി സുവനീര്‍ പ്രകാശനം നിര്‍വഹിക്കും. എം കെ രാഘവന്‍ എം പി സമ്മേളനം ഉദ്ഘാടനം ചെയ്യും. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി എന്‍ അലി അബ്ദുല്ല മുഖ്യപ്രഭാഷണം നടത്തും. എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ ജലീല്‍ സഖാഫി, എസ് വൈ എസ് കടലുണ്ടി സര്‍ക്കിള്‍ പ്രസിഡന്റ് ഹംസക്കോയ ബാഖവി, ഉമ്മര്‍ പണ്ടികശാല, എം വിജയരാഘവന്‍, ഡോ. എ. മുഹമ്മദ് ഹനീഫ, പി പി മുഹമ്മദ് ബശീര്‍ സംസാരിക്കും.