കെങ്കണ്‍ പാതയില്‍ പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റി: 18 മരണം

Posted on: May 4, 2014 1:21 pm | Last updated: May 5, 2014 at 5:55 pm

Train_derail_360

മുംബൈ: മുംബൈ കൊങ്കണ്‍ പാതയില്‍ പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റി 18 പേര്‍ മരിച്ചു. 60ലേറെ പേര്‍ക്ക് പരുക്കേറ്റു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന.

മഹാരാഷ്ട്രയില്‍ റായ്ഗഡ് ജില്ലയില്‍ റോഹയ്ക്കടുത്ത് ദിവ സാവന്ത്‌വാടി ട്രെയിനാണ് പാളം തെറ്റിയത്. രാവിലെ 9.40നായിരുന്നു അപകടം. എഞ്ചിനും അഞ്ച് ബോഗികളുമാണ് പാളം തെറ്റിയത്. അപകട കാരണം വ്യക്തമായിട്ടില്ല. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

അപകട കാരണം വ്യക്തമായിട്ടില്ല. സാങ്കേതിക തകരാറിനെ തുടര്‍ന്നാകാം ട്രെയിന്‍ താളം തെറ്റിയതെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി ആര്‍ ആര്‍ പാട്ടീല്‍ പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷവും പരുക്കേറ്റവര്‍ക്ക് 50,000വും രൂപ അടിയന്തര സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ചെറിയ പരുക്കുള്ളവര്‍ക്ക് പതിനായിരം രൂപയും നല്‍കും. റെയില്‍വേ സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് കേരളത്തിലേക്ക് ഉള്ളവയടക്കം നിരവധി ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടിരിക്കുകയാണ്.

Helpline Numbers: 02352_228176 / 228951 / 228954