മോഡിയെ രാക്ഷസനെന്ന് വിളിച്ച കേന്ദ്രമന്ത്രിക്കെതിരെ കേസ്

Posted on: May 4, 2014 12:42 pm | Last updated: May 5, 2014 at 6:48 am

MODIന്യൂഡല്‍ഹി: ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിക്കെതിരെ പ്രകോപനപരമായ പ്രസ്താവന നടത്തിയതിന് കേന്ദ്രമന്ത്രി ബേണി പ്രസാദ് വര്‍മ്മയ്‌ക്കെതിരെ കേസ്.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് ബേണിപ്രസാദ് വര്‍മയ്‌ക്കെതിരെ പൊലീസ് കേസെടുത്തത്. ഉത്തര്‍പ്രദേശിലെ ഛാപിയ പൊലീസാണ് ബേണിക്കെതിരെ കേസെടുത്തത്.

ഹിന്ദുക്കളെയും മുസ്ലിങ്ങളെയും വിഭജിച്ച് അവര്‍ക്കിടയില്‍ ശത്രുത ഉണ്ടാക്കുന്നയാള്‍ മനുഷ്യജീവിയല്ല രാക്ഷസനാണെന്നാണ് ബേനിപ്രസാദ് വര്‍മ പറഞ്ഞത്. മോദിക്കെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയതിന് വര്‍മ്മയെ നേരത്തെയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശാസിച്ചിരുന്നു. ഇത്തരം പ്രസ്താവനകള്‍ ആവര്‍ത്തിച്ചാല്‍ പ്രചാരണത്തിന് വിലക്കേര്‍പ്പെടുത്തുന്നതടക്കം നടപടികള്‍ സ്വീകരിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.