ബാര്‍ ലൈസന്‍സ്; വി ഡി സതീശന് മുരളീധരന്റെ പിന്തുണ

Posted on: May 4, 2014 12:35 pm | Last updated: May 5, 2014 at 6:48 am

K-Muraleedharanതിരുവനന്തപുരം: ബാര്‍ ലൈസന്‍സ് വിഷയത്തില്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരനെതിരെ തിരിഞ്ഞ വി ടി സതീശന് കെ മുരളീധരന്റെ പിന്തുണ. സതീശന്റേത് പ്രായോഗിക നിലപാടാണെന്ന് വ്യക്തമാക്കിയ ആ നിലപാടിന് പൂര്‍ണ്ണ പിന്തുണയുണ്ടെന്നും വ്യക്തമാക്കി. ബാര്‍ ലൈസന്‍സ് സംബന്ധിച്ച പ്രശ്‌ന പരിഹാരത്തിന് വി എം സുധീരന്‍ നേരിട്ട് ഇടപെടണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.