വില്ലേജ് ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത് കുടിയിറക്ക് : ദുരിതം പേറി 35ഓളം കുടുംബങ്ങള്‍

Posted on: May 4, 2014 11:22 am | Last updated: May 4, 2014 at 11:22 am

കല്‍പ്പറ്റ: ഹാരിസണിന്റെ കൈവശമിരിക്കുന്ന ഭൂമിയില്‍ നിന്ന് കുടിയിറക്കിയവര്‍ക്ക് ദുരിതകാലം തുടരുന്നു.കഴിഞ്ഞ ദിവസം നടന്ന കുടിയിറക്കിനെതിരെ ശക്തമായ പ്രക്ഷോഭം ഉയര്‍ന്നതിനെ തുടര്‍ന്ന് ഇവര്‍ക്ക് താല്‍ക്കാലികമായി താമസിക്കുന്നതിന് മേപ്പാടി ഗവ.എല്‍.പി സ്‌കൂളില്‍ ജില്ലാ ഭരണകൂടം സജീകരണം ഒരുക്കിയിരുന്നു.
നെടുമ്പാലയിലെ സമര ഭൂമിയില്‍ കഴിയുന്നത് 35 ഓളം കുടുംബങ്ങളാണ്. ഇവരില്‍ ഏഴ് കുടുബങ്ങളെയാണ് കോടതി ഉത്തരവിന്റെ മറവില്‍ കഴിഞ്ഞ ബുധനാഴ്ച പോലീസും റവന്യൂ വകുപ്പും ചേര്‍ന്ന് കുടിയിറക്കിയത്. ഇവരില്‍ അഞ്ചു കുടുംബങ്ങള്‍ക്കാണ് പോകാന്‍ മറ്റ് ഇടമില്ലാത്തതിനെ തുടര്‍ന്ന് മേപ്പാടി ഗവ.എല്‍.പി സ്‌കൂളില്‍ ഒരുക്കിയ താല്‍കാലിക സൗകര്യം കഴിഞ്ഞു വന്നിരുന്നത്. എന്നാല്‍ ഇവര്‍ക്ക് സ്ഥലം മറ്റു സൗകര്യങ്ങളും ഉണ്ടെന്ന കോട്ടപ്പടി വില്ലേജ് ഓഫിസറുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രി തന്നെ ക്യാമ്പ് ഒഴിവാക്കാന്‍ ജില്ലാ നേത്യത്വം നടപടി സ്വീകരിക്കുകയായിരുന്നു. സംഭവം പുറത്തുവന്നതോടെ സ്ഥലം എം എല്‍ എ കൂടിയായ എം വി ശ്രേയാംസ് കുമാര്‍ ഇടപെടുകയായിരുന്നു. റവന്യൂ മന്ത്രിയുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ രാത്രിയിലെ ഒഴിപ്പിക്കല്‍ നടപടികള്‍ രാവിലത്തേയ്ക്ക് നീട്ടിവയ്ക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാവിലെ എട്ടു മണിയോടെ മേപ്പാടി ഗവ.എല്‍.പി സ്‌കൂളില്‍ വന്‍ പൊലീസ് സന്നാഹത്തോടെ എത്തിയ റവന്യൂ സംഘം ഒരു മാനുഷിക പരിഗണനയും നല്‍കാതെ സ്ത്രീകളും കുട്ടികളും അടങ്ങിയ നാല്‍പതോളം വരുന്ന സംഘത്തെ ഇറക്കി വിടുകയായിരുന്നു. തങ്ങളാല്‍ ആകാവുന്ന ചെറുത്ത് നില്‍പ്പ് നടത്തി നോക്കിയെങ്കിലും ഒന്നും ചെയ്യാനായില്ല. കഴിഞ്ഞ ദിവസം നടന്ന ഒഴിപ്പിക്കലും ആരും പ്രതികരിക്കാന്‍ തയ്യാറാകാതിരുന്നതു തന്നെയാണ് ക്യാമ്പില്‍ നിന്നും പുറത്താക്കാന്‍ റവന്യൂ വകുപ്പ് ഒരു മടിയും കാണിക്കാതിരുന്നത്. വെള്ളിയാഴ്ച രാത്രിയില്‍ ക്യാമ്പിലുള്ളവര്‍ക്ക് ഭക്ഷണവും കുടിവെള്ളവും നല്‍കാതിരിക്കുകയാണ് ഭരണകൂടം ചെയ്തത്.
നെടുമ്പാലയിലെ കുടിയൊഴിപ്പിക്കല്‍ നടന്നപ്പോള്‍ ഈ ഭൂമി ഹാരിസണ്‍ മലയാളത്തിന് യാതൊരു അവകാശവുമില്ലന്ന് വനം വകുപ്പ് സാക്ഷ്യപ്പെടുത്തിയതും 1965 മുതല്‍ കുടിയിറക്കപ്പെട്ട കുടുംബങ്ങള്‍ അവിടെ താമസക്കാകാരണന്നുമുള്ള വിവരം ഉള്‍പ്പടെയുള്ള മാധ്യമങ്ങള്‍ പുറത്തു കൊണ്ടുവന്നതിനെ തുടര്‍ന്ന് രണ്ട് ദിവസത്തേയ്ക്ക് ഒഴിപ്പിക്കല്‍ നിര്‍ത്തിവക്കുകയായിരുന്നു. മൂപ്പൈനാട്,നെന്‍ന്മേനി,അച്ചുരാനം, ചുണ്ടേല്‍ എന്നി വില്ലേജുകളിലെ സി.പി.എം നേത്യത്വത്തിലുള്ള സമരക്കാരെ കുടിയെഴിപ്പിക്കാനായിരുന്നു ജനുവരി 29 ലെ കോടതി ഉത്തരവ് . എന്നാല്‍ ഇവിടെ ഒഴിപ്പിക്കല്‍ നടത്താതെ കോട്ടപ്പടി വില്ലേജിലെ നെടുമ്പാലയില്‍ മാത്രമാണ് ഒഴിപ്പിക്കല്‍ നടത്തിയത്. റവന്യൂ വകുപ്പിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ ജില്ലാ ഭരണകൂടത്തെ തെറ്റുധരിപ്പിച്ച് നടത്തിയ നീക്കമാണ് നെടുമ്പാലയിലെ കുടിയേഴിപ്പിക്കല്‍. ഇതിന് തടസം വന്നപ്പോള്‍ വീണ്ടും ഇവര്‍ക്ക് വീടും സ്ഥലവുമുണ്ടന്നുകാട്ടി റിപ്പോര്‍ട്ട് നല്‍കി ക്യാമ്പില്‍ നിന്നുപോലും ഒഴിപ്പിച്ചത്. ഈ അഞ്ചു കുടുംബങ്ങളും പെരു വഴിയെ ആശ്രയിച്ച് കഴിഞ്ഞു വരുകയാണ്. രാഷ്ട്രീയ പാര്‍ട്ടികളെ സംഘടനകളോ ഇവരുടെ പ്രശ്‌നത്തില്‍ ഇടപെടാത്തതാണ് ദുരിതങ്ങള്‍ക്ക് പ്രധാനകാരണം. ഈ കുടുംബങ്ങള്‍ക്കൊന്നും ഒരു തുണ്ടു ഭൂമി പോലുമില്ലന്നുള്ളതാണ് സത്യം. ചില തോട്ടം തൊളിലാളികള്‍ താമസിച്ചു വരുന്ന ലയങ്ങളിലെ വീടുകള്‍ ചൂണ്ടിക്കാട്ടിയാണ്