യുവാവിനെ കുത്തിപ്പരുക്കേല്‍പ്പിച്ച സംഭവത്തില്‍ കൊലക്കേസ് പ്രതി ഉള്‍പ്പെടെ രണ്ട് പേര്‍ പിടിയില്‍

Posted on: May 4, 2014 10:15 am | Last updated: May 4, 2014 at 10:02 am

ചിറ്റൂര്‍: പൂജക്കിടെ യുവാവിനെ കുത്തിപ്പരുക്കേല്‍പ്പിച്ച സംഭവത്തില്‍ കൊലക്കേസ് പ്രതി ഉള്‍പ്പെടെ രണ്ട് പേര്‍ പിടിയില്‍. പൊല്‍പ്പുള്ളി വേര്‍കോലി മാരിയമ്മന്‍ പൂജക്കിടെയായിരുന്നു സംഭവം.
പൊല്‍പ്പുള്ളി വേര്‍കോലി സ്വദേശികളായ ചന്ദ്രന്റെ മകന്‍ അജയന്‍(30), മുരുകന്റെ മകന്‍ സതീഷ്(24) എന്നിവരെയാണ് ചിറ്റൂര്‍ പോലീസ് കഴിഞ്ഞ ദിവസം നല്ലേപ്പിള്ളി കൊറ്റമംഗലത്ത് വെച്ച് പിടികൂടിയത്.
കത്തിക്കുത്തില്‍ വയറിന് ഗുരുതരപരുക്കേറ്റ ഗിരീഷ് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. 2010ല്‍ കമ്പിളിചുങ്കത്ത് മാരിയമ്മന്‍ പൂജയോടനുബന്ധിച്ച് നടന്ന ഗാനമേളക്കിടെ പാലപ്പള്ളം സ്വദേശി സന്ദീപിനെ കുത്തിക്കൊന്ന കേസിലെ ഒന്നാം പ്രതിയാണ് അജയന്‍. പിടിയിലായ ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.