വീണ്ടും മണ്ണിടിച്ചില്‍ ഭീതി: അഫ്ഗാനില്‍ നിരച്ചില്‍ നിര്‍ത്തിവെച്ചു

Posted on: May 4, 2014 9:39 am | Last updated: May 4, 2014 at 9:39 am

AFGANകാബൂള്‍: അഫ്ഗാനിസ്ഥാനില്‍ മണ്ണിടിച്ചിലില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ നിര്‍ത്തി വെച്ചു. തണുത്തകാലവസ്ഥയും മണ്ണിടിച്ചില്‍ ഭീതിയും രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയായി. അഞ്ഞൂറോളം പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. മേഖലയില്‍ മഴ തുടരുന്നതിനാല്‍ മണ്ണിടിച്ചിലിന് സാധ്യത നിലനില്‍ക്കുകയാണ്. ദുരന്തമുണ്ടായി 24 മണിക്കൂര്‍ പിന്നിട്ടതോടെ മണ്ണിനടിയില്‍പ്പെട്ട 2500ലധികം പേരെ രക്ഷിക്കാനാവില്ലെന്നാണ് കരുതുന്നത്. വടക്കു കിഴക്കന്‍ അഫ്ഗാനിലെ ബദ്കഷന്‍ മേഖലയിലാണ് ശക്തമായ കാറ്റും മഴയും മൂലം മണ്ണിച്ചിലുണ്ടായത്. ഒരു മലയുടെ ഭാഗം പൂര്‍ണമായും ഇടിഞ്ഞുവീഴുകയായിരുന്നു. 300ഓളം കുടുംബങ്ങളിലായാണ് 2100 പേര്‍ മരിച്ചതെന്ന് ബദക്ഷന്‍ പ്രൊവിന്‍ഷ്യല്‍ ഗവര്‍ണറുടെ ഔദ്യോഗിക വക്താവ് നവീദ് ഫൊറോതാന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.