Connect with us

Kannur

കാര്‍ഷിക മേഖലക്ക് കരുത്തായി ബക്കളം വയല്‍ പച്ചക്കറി പ്രൊജക്ട്

Published

|

Last Updated

ബക്കളം: കാര്‍ഷിക മേഖലക്ക് കരുത്തുപകര്‍ന്ന് ബക്കളം വയല്‍ പച്ചക്കറി പ്രൊജക്ട് നാടിന് സമര്‍പ്പിച്ചു. ദേശീയ പാതയോരത്ത് 55ഏക്കര്‍ വിസ്തൃതിയുള്ളതും ജൈവപ്രാധാന്യമുള്ളതുമായ ബക്കളംവയലിലാണ് ജലസേചന സൗകര്യങ്ങളോടുകൂടിയ പച്ചക്കറി കൃഷിപദ്ധതി തുടങ്ങിയത്.ഒന്നാംവിള കഴിഞ്ഞാല്‍ ഉഴുന്ന്, പയര്‍, ചെറുപയര്‍ എന്നിവയും വിവിധപച്ചക്കറികളും സമൃദ്ധമായി വിളയുന്ന ബക്കളം വയലില്‍ രൂക്ഷമായി അനു‘വപ്പെടുന്നത് ജലസേചന പ്രശ്‌നമാണ്. ജെയിംസ് മാത്യു എം എല്‍ എയുടെ ഫണ്ടില്‍നിന്നും 10ലക്ഷംരൂപ അനുവദിച്ചതോടെ വയലില്‍ വെള്ളമെത്തിക്കുന്ന തിനുള്ള പ്രവൃത്തി തുടങ്ങി. കര്‍ഷക കൂട്ടായ്മില്‍ 12ഏക്കറോളം സ്ഥലത്താണ് വ്യക്തികളുടെയും കുടുംബശ്രീയുടെയും നേതൃത്വ ത്തില്‍ ഇതുവരെയായി പച്ചക്കറികൃഷി നടത്തിയത്. ജലക്ഷാമം പരിഹരിക്കുന്നതോടെ വയലിലെ മുഴുവന്‍ സ്ഥലത്തും ജനകീയ കൂട്ടായ്മയോടെ പച്ചക്കറി കൃഷി വ്യാപിപ്പിക്കും. ഇതിനായി വയലില്‍ പലസ്ഥലങ്ങളിലായി 12 വലിയടാങ്കുകള്‍ സ്ഥാപിച്ചു. റെഡ്സ്റ്റാര്‍ ക്ലബ്ബും ബക്കളത്തെ ഇസ്മയിലും നല്‍കിയ സ്ഥലത്ത് കുഴല്‍ കിണറുകള്‍ നിര്‍മിച്ചു. മുഴുവന്‍ കൃഷിക്കാര്‍ക്കും വെള്ളമെത്തിക്കു ന്നതിന് വയലില്‍ പൈപ്പുകളും സ്ഥാപിച്ചു. വൈദ്യുതി കണക്ഷന്‍ കിട്ടാന്‍ വൈകിയതിനാല്‍ ഈവര്‍ഷം കൃഷി വ്യാപിപ്പിക്കാന്‍ സാധിച്ചിട്ടില്ല. അടുത്തവര്‍ഷം ജില്ലയില്‍ ഏറ്റവും കൂടുതല്‍ ജൈവപച്ചക്കറി ഉല്‍പാദിപ്പിക്കുന്ന കേന്ദ്രമായി ബക്കളത്തെ മാറ്റും. ബക്കളംവയല്‍ പച്ചക്കറി പ്രൊജക്ട് ജെയിംസ് മാത്യു എം എല്‍ എ ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസര്‍ കെ സപ്‌ന അധ്യക്ഷത വഹിച്ചു. കെ ദാമോദരന്‍, പു മുകുന്ദന്‍, കെ സന്തോഷ്, സി അശോക്കുമാര്‍, എം രാജഗോപാലന്‍, വി പുരുഷോത്തമന്‍, കെ ഷാജു, കെ സതി, വി വിജയന്‍, ഉത്തന്‍ കുഞ്ഞിരാമന്‍ പ്രസംഗിച്ചു.