ഐപിഎല്‍: ഡല്‍ഹിക്കെതിരെ രാജസ്ഥാന് ഏഴ് വിക്കറ്റ് ജയം

Posted on: May 4, 2014 9:05 am | Last updated: May 4, 2014 at 9:05 am

SANJUന്യൂഡല്‍ഹി: ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് ഏഴ് വിക്കറ്റ് ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി 5 വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെടുത്തു. 42 റണ്‍സെടുത്ത കോക്കിന്റെയും 39 റണ്‍സെടുത്ത ഡുമിനിയുടെയും ബാറ്റിംഗാണ് ഡല്‍ഹിക്ക് ഭേദപ്പെട്ട സ്‌കോര്‍ നല്‍കിയത്. രാജസ്ഥാന് വേണ്ടി ഫോല്‍ക്‌നറും ടാംബെയും 2 വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന്‍ 9 പന്ത് ശേഷിക്കെ ലക്ഷ്യത്തിലെത്തി. 50 പന്തില്‍ 73 റണ്‍സെടുത്ത കരുണ്‍ നായരുടെയും 28 പന്തില്‍ 34 റണ്‍സെടുത്ത സഞ്ജു സാംസണിന്റെയും ബാറ്റിംഗ് മികവാണ് രാജസ്ഥാന് അനായാസ ജയമൊരുക്കിയത്. ഇന്നലത്തെ ആദ്യ മത്സരത്തില്‍ മുംബൈ പഞ്ചാബിനെ തോല്‍പിച്ചിരുന്നു.