Connect with us

Malappuram

മലപ്പുറം, അരീക്കോട്, കൊണ്ടോട്ടി സോണ്‍ യൂത്ത് കോണ്‍ഫറന്‍സ് സമാപിച്ചു

Published

|

Last Updated

വള്ളുവമ്പ്രം: യൗവനം നാടിനെ നിര്‍മിക്കുന്നു എന്ന പ്രമേയത്തില്‍ രണ്ട് ദിവസമായി വള്ളുവമ്പ്രം താജുല്‍ഉലമ നഗറില്‍ നടന്ന് വന്ന എസ് വൈ എസ് മലപ്പുറം സോണ്‍ യൂത്ത് കോണ്‍ഫറന്‍സ് ശക്തി പ്രകടനത്തോടെയും പൊതുസമ്മേളനത്തോടെയും സമാപിച്ചു.
വള്ളുവമ്പ്രത്ത് നടന്ന റാലിയില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ സംബന്ധിച്ചു. പ്രകടനത്തിന് സോണ്‍ നേതാക്കള്‍ നേതൃത്വം നല്‍കി. ശേഷം നടന്ന പൊതുസമ്മേളനം ഇബ്‌റാഹിം ബാഖവിയുടെ അധ്യക്ഷതയില്‍ എസ് എം എ സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു.
എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ സി മുഹമ്മദ് ഫൈസി, സംസ്ഥാന സെക്രട്ടറി ഡോ.മുഹമ്മദ് കുഞ്ഞി സഖാഫി വിഷയാവതരണം നടത്തി. പാണക്കാട് സയ്യിദ് അന്‍വര്‍ ശിഹാബ് തങ്ങള്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. കെ എം എ റഹീം സാഹിബ്, മുസ്തഫ കോഡൂര്‍, സ്വാദിഖ് സഖാഫി പെരിന്താറ്റിരി, മുഹമ്മദ് ഇബ്രാഹിം സാഹിബ് മലപ്പുറം, സുല്‍ഫിക്കര്‍ സഖാഫി, നജ്മുദ്ദീന്‍ സഖാഫി പൂക്കോട്ടൂര്‍ സംബന്ധിച്ചു.
ഉബൈദ് മലപ്പുറം സ്വാഗതവും അബ്ദുല്‍ അസീസ് സഖാഫി നന്ദിയും പറഞ്ഞു. രാവിലെ 7 മണിക്കാരംഭിച്ച പ്രതിനിധി സമ്മേളനത്തില്‍ ആദര്‍ശം, കര്‍മ്മശാസ്ത്രം എന്നീ സെഷനുകള്‍ യഥാക്രമം മുഈനുദ്ദീന്‍ സഖാഫി വെട്ടത്തൂര്‍, ഇബ്രാഹിം ബാഖവി സംസാരിച്ചു.
10 മണിക്ക് സാന്ത്വനോപകരണ വിതരണോദ്ഘാടനം ടൂറിസം മന്ത്രി എ പി അനില്‍കുമാര്‍ നിര്‍വഹിച്ചു. സൗഹൃദ പ്രതിനിധി സമ്മേളനത്തില്‍ ഇസ്‌ലാമിക ജീവിതം, പ്രമേയം എന്നീ വിഷയങ്ങളില്‍ ശരീഫ് നിസാമി മഞ്ചേരിയും സ്വാദിഖ് വെളിമുക്കും പ്രസംഗിച്ചു.
അരീക്കോട്: കേരളത്തില്‍ സമ്പൂര്‍ണ മദ്യനിരോധനം നടപ്പിലാക്കണമെന്ന് എസ് വൈ എസ് യൂത്ത് കോണ്‍ഫറന്‍സ് ആവശ്യപ്പെട്ടു.
ഘട്ടം ഘട്ടമായി മദ്യനിരോധനം നടപ്പിലാക്കുമെന്ന ഭരണ മുന്നണിയുടെ പ്രകടന പത്രികയിലെ വാഗ്ദാനം പാലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഇപ്പോള്‍ അടച്ചുപൂട്ടിയ ബാറുകള്‍ വീണ്ടും തുറക്കുന്ന സാഹചര്യം ഒഴിവാക്കണം. മദ്യവില്‍പ്പനയില്‍ നിന്നുള്ള വരുമാനം വേണ്ടെന്നു വയ്ക്കാന്‍ തയ്യാറാണെന്ന മുഖ്യമന്തിയുടെ പ്രസ്ഥാവന ധാര്‍മിക ബോധമുള്ള സമൂഹം പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് യൂത്ത് കോണ്‍ഫറന്‍സ് അഭിപ്രായപ്പെട്ടു.
യൗവനം നാടിനെ നിര്‍മിക്കുന്നു എന്ന ശീര്‍ഷകത്തില്‍ അരീക്കോട് മജ്മഅ് ക്യാമ്പസില്‍ നടന്ന സോണ്‍ യൂത്ത് കോണ്‍ഫറന്‍സ് ഇന്നലെ സമാപിച്ചു. ആദര്‍ശം, കര്‍മ്മശാസ്ത്രം, യൗവ്വനം നാടിനെ നിര്‍മിക്കുന്നു, ഇസ്‌ലാമിക ജീവിതം എന്നീ സെഷനുകള്‍ക്ക് അബ്ദുര്‍റശീദ് സഖാഫി പത്തപ്പിരിയം, എ പി അബൂബക്കര്‍ സഖാഫി മാതക്കോട്, എന്‍ എം സ്വാദിഖ് സഖാഫി പെരിന്താറ്റീരി, ശാഫി സഖാഫി മുണ്ടമ്പ്ര, ബശീര്‍ അഹ്‌സനി വടശ്ശേരി നേതൃത്വം നല്‍കി.
യുവജന റാലിക്ക് വടശ്ശേരി മുഹമ്മദ് മുസ്‌ലിയാര്‍, അശ്‌റഫ് മുസ്‌ലിയാര്‍ കീഴുപറമ്പ്, മൂസ പനോളി, എം അബ്ദുല്‍ അസീസ് മാസ്റ്റര്‍ നേതൃത്വം നല്‍കി. താഴത്തങ്ങാടി താജുല്‍ഉലമ നഗറില്‍ നടന്ന സമാപന സമ്മേളനം വിപിഎം ഇസ്ഹാഖ് ഉദ്ഘാടനം ചെയ്തു.
അബ്ദുല്‍വഹാബ് സഖാഫി മമ്പാട് മുഖ്യപ്രഭാഷണം നടത്തി. വടശ്ശേരി ഹസന്‍ മുസ്‌ലിയാര്‍, സി പി ബീരാന്‍ മുസ്‌ലിയാര്‍, കെകെ അബൂബക്കര്‍ ഫൈസി, പിടി നജീബ്, മുനവ്വര്‍ റഹ്മാന്‍ പനോളി പ്രസംഗിച്ചു.
കൊണ്ടോട്ടി: രണ്ട് ദിവസം നീണ്ട് നിന്ന എസ് വൈ എസ് കൊണ്ടോട്ടി സോണ്‍ യൂത്ത് കോണ്‍ഫറന്‍സ് ഉജ്ജ്വല റാലിയോടും പൊതു സമ്മേളനത്തോടെയും സമാപിച്ചു.
വൈദ്യര്‍ സ്മാരകത്തില്‍ നിന്നും ആരംഭിച്ച റാലി നഗരം ചുറ്റി സമ്മേളന നഗരിയില്‍ സമാപിച്ചു. റാലിക്ക് സി മുഹമ്മദലി മുസ്‌ലിയാര്‍, ഉമര്‍ കൊട്ടൂക്കര, പി എ ബശീര്‍ അരിമ്പ്ര, അബ്ദുല്‍ ഗഫൂര്‍ സഖാഫി, സലാം കൊണ്ടോട്ടി, അബ്ദുല്‍ ലത്വീഫ് മോങ്ങം നേതൃത്വം നല്‍കി. പൊതുസമ്മേളനത്തില്‍ സി കെ യു മൗലവി അധ്യക്ഷത വഹിച്ചു. കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി ഉദ്ഘാടനം ചെയ്തു. അലവി സഖാഫി കൊളത്തൂര്‍, മുഹയദ്ദീന്‍ സഅദി സംസാരിച്ചു. കെ കെ ഉമര്‍ കൊട്ടൂക്കരക സ്വാഗതവും സലാം കൊണ്ടോട്ടി നന്ദിയും പറഞ്ഞു. നേരത്തെ നടന്ന വിവിധ സെഷനുകളില്‍ ഹാഫിള് മസ്ഊദ് സഖാഫി, പത്തപ്പിരിയം അബ്ദുര്‍റശീദ് സഖാഫി, മുഹമ്മദലി സഖാഫി വള്ളിയാട്, സ്വാദിഖ് സഖാഫി പെരിന്താറ്റിരി ക്ലാസെടുത്തു.

Latest