Connect with us

Education

പി എസ് സി അപേക്ഷ തിരുത്താനുള്ള സൗകര്യം 15 വരെ

Published

|

Last Updated

തിരുവനന്തപുരം: അപേക്ഷയുടെ ഫോട്ടോയില്‍ പേരും തിയതിയും രേഖപ്പെടുത്താന്‍ വിട്ടുപോയവര്‍ക്ക് തിരുത്തുന്നതിന് പി എസ് സി നല്‍കിയ ഇളവ് ഈ മാസം 15ന് അവസാനിക്കും. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിപ്രകാരം കഴിഞ്ഞ മാസം ഒന്ന് മുതല്‍ 45 ദിവസത്തേക്കാണ് പി എസ് സി തെറ്റുതിരുത്തുന്നതിന് പ്രത്യേക അനുമതി നല്‍കിയിരുന്നത്. ഇതുവരെ ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികളാണ് അവസരം വിനിയോഗിച്ചത്. 1-1-2011 മുതല്‍ ഓണ്‍ലൈന്‍ അപേക്ഷ അയച്ചവര്‍ക്കും 1-1-2012 മുതല്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്തിയവര്‍ക്കുമാണ് അവസരം പ്രയോജനപ്പെട്ടത്. എഴുത്തുപരീക്ഷയോ, ഇന്റര്‍വ്യൂവോ, പ്രായോഗികപരീക്ഷയോ, സര്‍ട്ടിഫിക്കറ്റ് പരിശോധനയോ നടത്താത്ത മുഴുവന്‍ തസ്തികകള്‍ക്കുമാണ് തീരുമാനം ബാധകമാകുന്നത്. ഇതുവരെ അപേക്ഷ അയച്ചവര്‍ക്ക് ഫോട്ടോയില്‍ പേരും തിയ്യതിയും ഉണ്ടെന്ന് പ്രൊഫൈല്‍ പരിശോധനയിലൂടെ ഉറപ്പുവരുത്താനും ആവശ്യമായ തിരുത്തലുകള്‍ വരുത്താനും ഇതിലൂടെ കഴിയും.
ഓണ്‍ലൈന്‍ അപേക്ഷയുടെയും ഒറ്റത്തവണ രജിസ്‌ട്രേഷന്റെയും ഭാഗമായി ഫോട്ടോയില്‍ ഉദ്യോഗാര്‍ഥികള്‍ പേരും ഫോട്ടോയെടുത്ത തീയതിയും രേഖപ്പെടുത്തണമെന്നായിരുന്നു പി എസ് സിയുടെ വ്യവസ്ഥ. ഈ തിയതി 2011 ജനുവരി ഒന്നിനു ശേഷമായിരിക്കണമെന്ന് നിര്‍ബന്ധവുമുണ്ട്. ഇത് പാലിക്കാത്തവരെ പി എസ് സി പരീക്ഷയെഴുതാനനുവദിക്കാറുമില്ല. 80 ഓളം പേര്‍ ഇതില്‍ ഇളവ് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, ആര്‍ക്കും അന്തിമാനുമതി ലഭിച്ചിരുന്നില്ല. അതേസമയം, ഫോട്ടോയില്‍ പേരും തീയതിയും രേഖപ്പെടുത്തുന്നത് ഒഴിവാക്കണമെന്ന ആവശ്യം പി എസ് സി നിരസിച്ചിരുന്നു.