എല്‍ പി ജി തൊഴിലാളികളുടെ പണിമുടക്ക് പിന്‍വലിച്ചു

Posted on: May 4, 2014 12:13 am | Last updated: May 4, 2014 at 12:13 am

തിരുവനന്തപുരം: പാചക വാതക ബോട്ടിലിംഗ് പ്ലാന്റുകളിലെ എല്‍ പി ജി ട്രക്ക് തൊഴിലാളികളുടെ പണിമുടക്ക് പിന്‍വലിച്ചു. ജീവനക്കാരുടെ യൂനിയന്‍ ഭാരവാഹികള്‍ ലേബര്‍ കമ്മീഷണറുമായി നടത്തിയ ചര്‍ച്ചയില്‍ വേതനം പതിനഞ്ച് ശതമാനം മുന്‍കാല പ്രാബല്യത്തോടെ വര്‍ധിപ്പിക്കാമെന്ന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് സമരം പിന്‍ലിച്ചത്.
കേരള സ്റ്റേറ്റ് ടാങ്കര്‍ വര്‍ക്കേഴ്‌സ് യൂനിയന്റെ നേതൃത്വത്തില്‍ നടത്തിവന്ന തൊഴിലാളികളുടെ സമരം മൂന്ന് ദിവസം പിന്നിട്ടതോടെ സംസ്ഥാനത്തെ പാചക വാതക വിതരണം പ്രതിസന്ധിയിലായിരുന്നു. പുതിയ തീരുമാനം അംഗീകരിച്ച് കരാര്‍ ഒപ്പിട്ടതോടെ ഇന്നലെ രണ്ട് മണി മുതല്‍ പാചക വാതക വിതരണം പുനഃസ്ഥാപിച്ചു.