Connect with us

Kozhikode

മദ്യനയം: തീരുമാനം നീട്ടരുത്- യൂത്ത് ലീഗ്

Published

|

Last Updated

കോഴിക്കോട്: മദ്യനയത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകരുതെന്ന് മുസ്‌ലിം യൂത്ത് ലീഗ്.
കോടതി വിധി പ്രകാരം അടച്ചുപൂട്ടിയ 418 മദ്യഷോപ്പുകള്‍ തുറക്കരുത് എന്ന തീരുമാനം സര്‍ക്കാര്‍ എടുക്കണം. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുന്നത് സംശയത്തിന് ഇട നല്‍കുമെന്നും സംസ്ഥാന പ്രസിഡന്റ് പി എം സ്വാദിഖലിയും ജനറല്‍ സെക്രട്ടറി സി കെ സുബൈറും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോണ്‍ഗ്രസും മുസ്‌ലിം ലീഗും ഉള്‍പ്പെടുന്ന ഒരു മുന്നണി ഭരണം നടത്തുമ്പോള്‍ അത്തരം സംശയങ്ങള്‍ ഉണ്ടാകുന്നത് ആശാസ്യമല്ല. ഇത് സര്‍ക്കാറിന്റെ പ്രതിച്ഛായയെ ബാധിക്കും. ഘട്ടം ഘട്ടമായി മദ്യം നിരോധിക്കണമെന്നതാണ് സര്‍ക്കാര്‍ നയം. മദ്യനിരോധം വന്നാല്‍ തൊഴില്‍ നഷ്ടപ്പെടും എന്ന് പറയുന്നതില്‍ കാര്യമില്ല.