2020 ഓടെ പൊതുഗതാഗത സംവിധാനം ഉപയോഗപ്പെടുത്തുന്നവര്‍ 20 ശതമാനമാകും

Posted on: May 3, 2014 6:51 pm | Last updated: May 3, 2014 at 6:53 pm

ദുബൈ: 2020 ആകുന്നതോടെ ദുബൈയില്‍ പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നവര്‍ 20 ശതമാനമാകുമെന്ന് ആര്‍ ടി എ ചെയര്‍മാന്‍ മതര്‍ അല്‍തായര്‍. പൊതു ഗതാഗത സൗകര്യങ്ങള്‍ ജനങ്ങള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ടതാക്കാനുള്ള ശ്രമങ്ങളിലാണ് ആര്‍ ടി എ എന്നും അല്‍തായര്‍. 2006ല്‍ ദുബൈയില്‍ കേവലം 6 ശതമാനം പേര്‍ മാത്രമെ പൊതുഗതാഗത സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയിരുന്നുള്ളു. കഴിഞ്ഞ വര്‍ഷം ഇത് 13 ശതമാനമായി ഉയര്‍ന്നിരുന്നു. 2020 ഓടെ ഇത് 20 ശതമാനമാകുമെന്ന് അല്‍തായര്‍ പറഞ്ഞു.
ആര്‍ ടി എ ബസ്, വാട്ടര്‍ ബസ്, മെട്രോ എന്നീ സൗകര്യങ്ങള്‍ക്കുപുറമെ പതിനായിരത്തോളം ടാക്‌സികാറുകളും 24 മണിക്കൂറും നിരത്തുകളില്‍ സേവന നിരതമായുണ്ട്.
ഇവയിലെല്ലാം പ്രതിദിനം രണ്ടുലക്ഷത്തോളം ആളുകള്‍ യാത്ര ചെയ്യുന്നുണ്ട്. ആര്‍ ടി എ ചെയര്‍മാന്‍ അറിയിച്ചു.