കുഞ്ഞിനെ പരിചാരിക കൊലപ്പെടുത്തിയ കേസ്; വിചാരണ ആരംഭിച്ചു

Posted on: May 3, 2014 6:52 pm | Last updated: May 3, 2014 at 6:52 pm

New Imageദുബൈ: നാട്ടിലേക്ക് പോകാന്‍ അവധി നല്‍കാത്തതിന് പരിചാരക 11 മാസം പ്രായമുള്ള കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ദുബൈ ക്രിമിനല്‍ കോടതിയില്‍ ആരംഭിച്ചു. പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ഇന്ത്യക്കാരിയുടെ കുഞ്ഞിനെ ഇന്ത്യക്കാരിയായ പരിചാരക കൊലപ്പെടുത്തിയെന്നാണ് കേസ്. വേലക്കാരി കോടതിയില്‍ കുറ്റം നിഷേധിച്ചു. സംഭവ ദിവസം വീട്ടില്‍ മാതാവ് ഉണ്ടായിരുന്നില്ല. ജോലിക്ക് പോയിരിക്കുകയായിരുന്നു. കുഞ്ഞിന് സുഖമില്ലെന്ന ഫോണ്‍ വിവരത്തെത്തുടര്‍ന്ന് ഓഫീസില്‍ നിന്ന് നേരത്തെയെത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയി. രണ്ടു മണിക്കൂര്‍ മുമ്പ് കുഞ്ഞ് മരണമടഞ്ഞിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
രാത്രി ഒമ്പതിനാണ് പോലീസിന് വിവരം ലഭിച്ചത്. ഖിസൈസ് പോലീസ് പരിചാരകയെ ചോദ്യം ചെയ്തു. ഉച്ചകഴിഞ്ഞ് മൂന്നുമണിക്കാണ് സ്‌കാര്‍ഫ് ഉപയോഗിച്ച് കൊലപ്പെടുത്തിയതെന്ന് കുറ്റസമ്മതം നടത്തി. ശ്വാസം മുട്ടിയാണ് കുഞ്ഞ് മരിച്ചതെന്ന് വിരലടയാള വിദഗ്ധരും കണ്ടെത്തിയിരുന്നു.