ദളിത് ബാലികക്ക് പീഡനം: രണ്ടാനച്ഛനടക്കം അഞ്ച് പേര്‍ അറസ്റ്റില്‍

Posted on: May 3, 2014 6:00 am | Last updated: May 3, 2014 at 6:35 pm

കൊല്ലം: ദളിത് ബാലികയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛനടക്കം അഞ്ച് പേര്‍ അറസ്റ്റില്‍. കലഞ്ഞൂര്‍ സ്വദേശി മോഹനന്‍ (45), കറവൂര്‍ സ്വദേശി ജാനമ്മ(60), ബന്ധുക്കളായ മനീഷ് (20), വിനുക്കുട്ടന്‍ (24), അനില്‍ (40) എന്നിവരാണ് അറസ്റ്റിലായത്.
പുന്നല കറവൂരിലെ ബന്ധുവീട്ടില്‍ നിന്ന് തെന്മല പോലീസാണ് ഇവരെ പിടികൂടിയത്. അയല്‍വാസികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ആറ് മാസത്തിലധികമായി പെണ്‍കുട്ടിയെ സംഘം പീഡിപ്പിച്ച് വരികയായിരുന്നു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ബന്ധുക്കളായ ഉണ്ണിക്കുട്ടന്‍, ഷിജു എന്നിവര്‍ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചു.
പുനലൂര്‍ ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. അറസ്റ്റിലായവരെ പുനലൂര്‍ കോടതി റിമാന്‍ഡ് ചെയ്തു. പിതാവ് ഉപേക്ഷിച്ചുപോയതിന് ശേഷം കുന്നിക്കോട്ടെ അനാഥാലയത്തിലായിരുന്നു കുട്ടിയും മാതാവും താമസിച്ചിരുന്നത്. രണ്ട് വര്‍ഷം മുമ്പ് മാതാവ് മരിച്ചതോടെ രണ്ടാനച്ഛന്‍ മോഹനനും ജാനമ്മക്കും ഒപ്പമായിരുന്നു പെണ്‍കുട്ടിയുടെ താമസം.