നാല് മുതല്‍ എട്ടുവരെ ക്ലാസുകൡ പാഠ്യേതര വിഷയങ്ങള്‍ പഠിപ്പിക്കാന്‍ അനുമതി

Posted on: May 3, 2014 6:00 am | Last updated: May 3, 2014 at 6:27 pm

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ നാല് മുതല്‍ എട്ട് വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് പാഠ്യേതര വിഷയങ്ങള്‍ കൂടി പഠിപ്പിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് അനുമതി നല്‍കി.
പ്രധാനമായും കലയും സാഹിത്യവും ഉള്‍പ്പെടുത്തി കുട്ടികളുടെ നൈസര്‍ഗിക കഴിവുകള്‍ വികസിപ്പിക്കുകയും, അതിലൂടെ വ്യക്തിത്വ വികസനം സാധ്യമാക്കുന്നതിനും കുട്ടികള്‍ കൂടുതല്‍ ക്രിയാത്മകമായ പ്രവര്‍ത്തനത്തിന് ഉതകുംവിധം അവരെ പ്രാപ്തരാക്കുകയുമാണ് ഈ നടപടിയിലൂടെ പൊതുവിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്.
എല്ലാ ആഴ്ചയിലെയും വെള്ളിയാഴ്ച അവസാന പീരിയഡ് ഇതിനായി മാറ്റിവെക്കാവുന്നതാണെന്നും ഇതിന്റെ ചുമതല അതാത് ക്ലാസ് ടീച്ചര്‍ക്ക് നല്‍കണമെന്നുമാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശം