ഡീന്‍ പരാജയപ്പെട്ടാല്‍ പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവെക്കും: എ കെ മണി

Posted on: May 3, 2014 6:00 am | Last updated: May 3, 2014 at 6:26 pm

തൊടുപുഴ: ഇടുക്കിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസ് പരാജയപ്പെട്ടാല്‍ പാര്‍ട്ടി നല്‍കിയിരിക്കുന്ന സ്ഥാനമാനങ്ങള്‍ രാജിവെക്കുമെന്ന് കെ പി സി സി വൈസ് പ്രസിഡന്റ് എ കെ മണി. ഡീന്‍ കുര്യാക്കോസിനെതിരായി നേതൃത്വത്തിലുള്ള ആരെങ്കിലും പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും മണി പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.
ഡീന്‍ കുര്യാക്കോസിനെ തോല്‍പ്പിക്കാന്‍ ഡി സി സി പ്രസിഡന്റ് ശ്രമിച്ചുവെന്നാരോപിച്ച് താന്‍ ആര്‍ക്കും പരാതി നല്‍കിയിട്ടില്ല. അങ്ങനെ അഭിപ്രായം തനിക്കില്ല. ജില്ലയില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് ഡി സി സി പ്രസിഡന്റുമൊന്നിച്ചാണ്. കസ്തൂരിരംഗന്‍ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട പ്രതികൂല സാഹചര്യങ്ങളെ നേരിട്ടുവെന്നും അദ്ദേഹം പറഞ്ഞു.