ഫൈനല്‍ കാണാന്‍ ഗാംഗുലിയും

Posted on: May 3, 2014 6:12 am | Last updated: May 3, 2014 at 6:14 pm

gangulyകൊല്‍ക്കത്ത: ഈ മാസം 24ന് നടക്കുന്ന ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ കാണാന്‍ മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി ലിസ്ബണിലേക്ക് പറക്കും. വരാന്‍ പോകുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പോരാട്ടത്തില്‍ കൊല്‍ക്കത്ത ഫ്രാഞ്ചൈസിയുടെ ഉടമസ്ഥരില്‍ ഒരാളായ ഗാംഗുലി ഔദ്യോഗിക പാര്‍ട്ണര്‍മാരായ അത്‌ലറ്റിക്കോ മാഡ്രിഡിനായി ഗ്യാലറിയില്‍ അവേശത്തോടെയുണ്ടാകും. ഈ മാസം 18ന് നൂകാമ്പില്‍ നടക്കുന്ന ബാഴ്‌സലോണ- അത്‌ലറ്റിക്കോ മാഡ്രിഡ് ലാ ലീഗ പോരാട്ടം കാണാനും ഗാംഗുലി സ്റ്റേഡിയത്തിലുണ്ടാകും. ഐ എസ് എല്ലിലെ ടീം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും ഈ യാത്രയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.