ആന്‍ഡേഴ്‌സനെ തിരിച്ചു വിളിച്ചു

Posted on: May 3, 2014 6:05 am | Last updated: May 3, 2014 at 6:06 pm

james-andersonലണ്ടന്‍: ഫാസ്റ്റ് ബൗളര്‍ ജെയിംസ് ആന്‍ഡേഴ്‌സനെ ഇംഗ്ലണ്ട് ക്രിക്കറ്റിന്റെ ഏകദിന ടീമിലേക്ക് തിരിച്ചു വിളിച്ചു. അടുത്ത ആഴ്ച്ച സ്‌കോട്ട്‌ലന്‍ഡിനെ നേരിടുന്ന 13 അംഗ ടീമിലേക്കാണ് ആന്‍ഡേഴ്‌സനെ മടക്കി വിളിച്ചത്. ഇംഗ്ലണ്ട് ടീമിന്റെ ഏകദിനത്തിലെ മികച്ച വിക്കറ്റ് വേട്ടക്കാരില്‍ ഒരാളാണ് ആന്‍ഡേഴ്‌സന്‍. പരുക്ക് മാറി തിരിച്ചെത്തിയ ജോ റൂട്ടും ടീമിലുണ്ട്. കഴിഞ്ഞ ജൂണിലാണ് ആന്‍ഡേഴ്‌സന്‍ ഏകദിനത്തില്‍ ഇംഗ്ലണ്ടിനായി ഇറങ്ങിയത്. കഴിഞ്ഞ ചാമ്പ്യന്‍സ് ട്രോഫിയില്‍ ആസ്‌ത്രേലിയക്കെതിരായ പോരാട്ടത്തില്‍ 235 വിക്കറ്റുകള്‍ പൂര്‍ത്തിയാക്കി ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച വിക്കറ്റ് വേട്ടക്കാരനെന്ന റെക്കോര്‍ഡ് ആന്‍ഡേഴ്‌സന്‍ സ്വന്തമാക്കിയിരുന്നു. അതിന് ശേഷം ആസ്‌ത്രേലിയക്കെതിരെയും വെസ്റ്റിന്‍ഡീസിനെതിരെയുമുള്ള പരമ്പരകളില്‍ നിന്ന് ആന്‍ഡേഴ്‌സന്‍ വിട്ടുനിന്നു.
നോട്ടിംഗ്‌ഷെയറിന്റെ ഇടംകൈയന്‍ പേസര്‍ ഹാരി ഗര്‍നെ മാത്രമാണ് ടീമിലേക്ക് എടുക്കപ്പെട്ട പുതുമുഖം. അലിസ്റ്റര്‍ കുക്കാണ് ടീമിനെ നയിക്കുന്നത്. പുതിയ കോച്ച് പീറ്റര്‍ മൂര്‍സിന്റെ കീഴിലാണ് ടീമിറങ്ങുന്നത്.