തോറ്റ വിദ്യാര്‍ഥിനി ജീവനൊടുക്കി; സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ പ്രതിഷേധം

Posted on: May 3, 2014 3:15 pm | Last updated: May 5, 2014 at 6:48 am

nasla-deathമലപ്പുറം: അരീക്കോട്ട് പരീക്ഷയില്‍ തോറ്റതിന് ഒമ്പതാം ക്ലാസുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ പ്രതിഷേധമിരമ്പുന്നു. അരീക്കോട് സുല്ലമുസ്സലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനി നസ്‌ലയെയാണ് ശനിയാഴ്ച വീട്ടില്‍ ആളില്ലാത്ത സമയത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. എസ് എസ് എല്‍ സിക്ക് നൂറുശതാമനം വിജയം ഉറപ്പിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ രണ്ടാം വട്ടവും കുട്ടിയെ മനപൂര്‍വം തോല്‍പ്പിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഇതേതുടര്‍ന്ന് മാനേജ്‌മെന്റിനെതിരെ പ്രതിഷേധവുമായി വിദ്യാര്‍ഥി സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. ഡി വൈ എഫ് ഐ, എം എസ് എഫ് സംഘടനകളാണ് പ്രതിഷേധിക്കുന്നത്.

ന്‌സ് ല അടക്കം അമ്പതോളം കുട്ടികള്‍ ഇത്തവരണ ഒന്‍പതാം ക്ലാസില്‍ തോറ്റിട്ടുണ്ട്. എസ് എസ് എല്‍ സിക്ക് നൂറ് ശതമാനം ഉറപ്പിക്കാനാണ് ഇത്രയും കുട്ടികളെ തോല്‍പ്പിക്കുന്നത് എന്നാണ് ആരോപണം.