കരസേനാ മേധാവിയുടെ നിയമനം തിരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞു

Posted on: May 3, 2014 2:43 pm | Last updated: May 3, 2014 at 2:43 pm

indian militaryന്യൂഡല്‍ഹി: പുതിയ കരസേനാ മേധാവിയെ നിയമിക്കുന്നത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞു. കരസേന മേധാവിയെ അടുത്ത സര്‍ക്കാര്‍ തീരുമാനിക്കട്ടെയെന്നാണ് കമ്മീഷന്‍ നിലപാട്. പുതിയ മേധാവിയെ നിയമിക്കുന്നത് സംബന്ധിച്ച് പ്രതിരോധ മന്ത്രാലയം കമ്മീഷന്റെ അനുമതി തേടിയിരുന്നു.

ഇപ്പോഴത്തെ കരസേനാ മേധാവി ജന. ബിക്രം സിംഗ് ജൂലൈ 31ന് വിരമിക്കാനിരിക്കെയാണ് പുതിയ മേധാവിയെ തിരഞ്ഞെടുക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. കീഴ് വഴക്കമനുസരിച്ച് നിലവിലെ കരസേനാ മേധാവി വിരമിക്കുന്നത് രണ്ട് മാസം മുമ്പ് തന്നെ പുതിയ മേധാവിയെ നിയമിക്കാറുണ്ട്.

കരസേനാ ഉപമേധാവി ലെഫ. ജനറല്‍ ദല്‍ബീര്‍ സുഹാഗ് ആണ് പുതിയ മേധാവിയായി നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്.