Connect with us

International

പേറ്റന്റ്: ആപ്പിളിന് സാംസംഗ് 717 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

Published

|

Last Updated

വാഷിംഗ്ടണ്‍: പേറ്റന്റ് അവകാശം ലംഘിച്ചതിന് ആപ്പിളിന് സാംസംഗ് 11.96 കോടി ഡോളര്‍ (717 കോടി ഇന്ത്യന്‍ രൂപ) പിഴയൊടുക്കാന്‍ യു എസ് കോടതിയുടെ ഉത്തരവ്. ആപ്പിളിന്റെ രണ്ട് സ്മാര്‍ട്ട് ഫോണ്‍ പേററ്റന്റുകള്‍ സാംസംഗ് ലംഘിച്ചുവെന്നാണ് കേസ്. അതേസമയം, ആപ്പിള്‍ സാംസംഗിന്റെ പേറ്റന്റ് ലംഘിച്ചതായും അമേരിക്കയിലെ സാന്‍ജോസിലെ ഫെഡറല്‍ കോടതി കണ്ടെത്തി. ഇതിന് ആപ്പിള്‍ സാംസംഗിന് 1.58 ലക്ഷം (95 ലക്ഷം രൂപ) നഷ്ടപരിഹാരം നല്‍കാനും കോടതി വിധിച്ചു. ഇരു കമ്പനികളും തമ്മില്‍ വിവിധ രാജ്യങ്ങളില്‍ സമാനമായ കേസ് നിലനില്‍ക്കുന്നുണ്ട്.

സ്‌ളൈഡ് ടു അണ്‍ലോക്ക് അടക്കമുള്ള സ്മാര്‍ട്ട് ഫോണ്‍ ഫീച്ചറുകള്‍ സാംസംഗ് ലംഘിച്ചുവെന്നാണ് ആപ്പിളിന്റെ പരാതി. 220 കോടി ഡോളറാണ് ആപ്പിള്‍ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരുന്നത്.

 

Latest