ചെന്നൈ സ്‌ഫോടനം: പ്രതിയുടെതെന്ന് സംശയിക്കുന്ന സി സി ടിവി ദൃശ്യം പുറത്തുവിട്ടു

Posted on: May 3, 2014 1:00 pm | Last updated: May 3, 2014 at 11:58 pm

suspect cctvചെന്നൈ: സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍ വ്യാഴാഴ്ചയുണ്ടായ ഇരട്ട സ്‌ഫോടനവുമായി ബന്ധപ്പെട്ട് പ്രതിയുടെതെന്ന് സംശയിക്കുന്ന സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവിട്ടു. സ്‌ഫോടനം നടക്കുന്നതിന് തൊട്ടുമുമ്പ് ബംഗളൂരു – ഗുവാഹത്തി എക്‌സ്പ്രസില്‍ നിന്ന് സംശയകരമായ രീതിയില്‍ ഒരാള്‍ ഇറങ്ങിപ്പോകുന്നതാണ് സി സി ടി വിയില്‍ പതിഞ്ഞത്. മുടി കുറഞ്ഞ മധ്യവയസ്സുള്ള ഇയാളുടെ നീക്കങ്ങള്‍ സംശയകരാമാണെന്ന് അന്വേഷണത്തിനു നേതൃത്വം നല്‍കുന്ന ക്രൈംബ്രാഞ്ച് സിഐ. ഡി ഐജി മഹേഷ് കുമാര്‍ അഗര്‍വാള്‍ പറഞ്ഞു.

സ്‌ഫോടനത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.