സ്വീഡന്‍ ആഗോള പുരസ്‌കാരങ്ങളുടെ ഈറ്റില്ലം

Posted on: May 3, 2014 12:02 am | Last updated: May 3, 2014 at 12:32 am

അബുദാബി: 24-ാമത് അബുദാബി രാജ്യാന്തര പുസ്തകമേളയുടെ അതിഥിരാജ്യമായ സ്വീഡന്‍ ആഗോള പുരസ്‌കാരങ്ങളുടെ ഈറ്റില്ലമായാണ് അറിയപ്പെടുന്നത്. ലോകത്തിലെ ഏറ്റവും മൂല്യമുള്ള അവാര്‍ഡായ നൊബേല്‍ പ്രൈസ് സ്വീഡന്റെ തലസ്ഥാനമായ സ്റ്റോക്ക്‌ഹോമിലാണ് അരങ്ങേറുക. 1833ല്‍ ജനിച്ച സ്വീഡിഷ് ധനാഢ്യന്‍ ആല്‍ഫ്രഡ് നൊബെല്‍ 1901ലാണ് ഈ പുരസ്‌കാരത്തിന് തുടക്കം കുറിച്ചത്. എല്ലാ വര്‍ഷവും അദ്ദേഹത്തിന്റെ ജന്മദിനമായ ഡിസംബര്‍ പത്തിനാണ് ആഗോള തലത്തിലെ ഏറ്റവും ശ്രേഷ്ഠവും മഹത്തരവുമായ പുരസ്‌കാരം നല്‍കുന്നത്. സമാധാനം, സാഹിത്യം, ഫിസിക്‌സ്, കെമിസ്ട്രി, ഫിസിയോളജി, മെഡിസിന്‍ എന്നീ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കുമാണ് പുരസ്‌കാരങ്ങള്‍. ഇന്ത്യയില്‍ നിന്നും ആദ്യമായി 1913ല്‍ വിശ്വോത്തര കവി രവീന്ദ്രനാഥ ടാഗോറിന്റെ ഗീതാജ്ഞലി എന്ന കവിതാ സമാഹാരത്തിനാണ് നൊബേല്‍ പ്രൈസ് ലഭിച്ചത്.
പുസ്തകമേളയുടെ ഭാഗമായി ഡിസ്‌കഷന്‍ സോഫയില്‍ സ്വീഡിഷ് നൊബേല്‍ ലിറ്റററി കമ്മിറ്റിയംഗവും കവിയും നോവലിസ്റ്റുമായ കെല്‍ എക്‌സ്മാര്‍ക്ക് എന്തുകൊണ്ട് നൊബേല്‍ പ്രൈസ് എന്ന വിഷയത്തില്‍ സദസ്സുമായി സംവദിച്ചു.