അവകാശസമരങ്ങള്‍ നടത്തിയതും നേടിയെടുത്തതും ഐ എന്‍ ടി യു സി : എം ഐ ഷാനവാസ്‌

Posted on: May 3, 2014 6:00 am | Last updated: May 2, 2014 at 11:37 pm

shanavassകല്‍പ്പറ്റ : ഇന്ത്യയിലെ തൊഴിലാളിവര്‍ഗ്ഗത്തിനുവേണ്ടി ശക്തമായ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയും രക്തസാക്ഷിത്വം വരിച്ചും അവകാശങ്ങള്‍ നേടിയെടുത്തത് ഐ എന്‍ ടി യു സി ആണെന്ന് എം ഐ ഷാനവാസ് പറഞ്ഞു. മറ്റ് തൊഴിലാളി വര്‍ഗ്ഗപാര്‍ട്ടികളുടെ തൊഴിലാളി സംഘടനകള്‍ തങ്ങള്‍ നേടിയെടുത്തു എന്നു പറയുന്ന അവകാശങ്ങളെല്ലാം തന്നെ ഐ എന്‍ ടി യു.സി. ശക്തമായ പ്രക്ഷോഭത്തിലൂടെ നേടിയെടുത്തതാണ്. ഏതെങ്കിലും രാഷ്ട്രീയ കക്ഷികളോടൊ ഇസങ്ങളോടൊ ആഭിമുഖ്യം പുലര്‍ത്താതെ തൊഴിലാളികള്‍ക്കു വേണ്ടി നിലകൊണ്ട പാരമ്പര്യമാണ് ഐ എന്‍ ടി യു സി ക്കെന്നും അദ്ദേഹം പറഞ്ഞു. കല്‍പ്പറ്റയില്‍ നടന്ന മെയ്ദിന റാലിയും കണ്‍വെന്‍ഷനും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് പി.പി.ആലി അധ്യക്ഷനായിരുന്നു. കെ എല്‍ പൗലോസ്, പി കെ ഗോപാലന്‍, പി കെ അനില്‍കുമാര്‍, പി എം പ്രസന്നസേനന്‍, പോക്കര്‍ ഹാജി, പി.കെ. കുഞ്ഞിമൊയ്തീന്‍, പി എന്‍ ശിവന്‍, സി.ജയപ്രസാദ്, ടി.എ. റെജി, ബി. സുരേഷ് ബാബു, വി എന്‍ ലക്ഷ്മണന്‍, ഡി. യേശുദാസ്, നജീബ് പിണങ്ങോട്, തങ്കമ്മ യേശുദാസ്, ജോസ് പടിഞ്ഞാറത്തറ, കബീര്‍ കുന്നമ്പറ്റ, ഒ ഭാസ്‌കരന്‍, വല്‍സമ്മ പാപ്പച്ചന്‍, എം.പി. ശശികുമാര്‍, കെ.എം. ഉസ്മാന്‍, ജിനി തോമസ്, കെ.കെ. രാജേന്ദ്രന്‍, പി.കെ. മുരളി, മുത്തലിബ്, സാലി റാട്ടക്കൊല്ലി എന്നിവര്‍ പ്രസംഗിച്ചു.