Connect with us

Wayanad

സിവില്‍ സര്‍വീസ് പ്രീമിയര്‍ ലീഗിന് അരങ്ങൊരുങ്ങി: മത്സരങ്ങള്‍ ഒമ്പതിന് തുടങ്ങും

Published

|

Last Updated

കല്‍പ്പറ്റ: പ്രഥമ സിവില്‍ സര്‍വീസ് പ്രീമിയര്‍ ലീഗ് (സി എസ് പി എല്‍) ക്രിക്കറ്റ് ടൂര്‍ണമെന്റ് ഒമ്പതിന് ആരംഭിക്കും. 13 ടീമുകള്‍ മത്സരിക്കുന്ന ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ സഹകരണ വകുപ്പിന്റെ കോ-ഓപ്പറേറ്റീവ് സ്‌ട്രൈക്കേഴ്‌സ് പഞ്ചായത്ത് വാരിയേഴ്‌സിനെ നേരിടും. സി എസ് പി എല്ലിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍ ഉദ്ഘാടനം ചെയ്തു. ട്രോഫി പ്രകാശനം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സലീം കടവനും രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ജാഫര്‍ സേട്ടും നിര്‍വ്വഹിച്ചു. ടീമുകള്‍ക്കുള്ള ജഴ്‌സികളുടെ വിതരണം ടൂര്‍ണമെന്റിന്റെ മുഖ്യ സ്‌പോണ്‍സറായ ബത്തേരി യൂറോ സ്‌പോര്‍ട്‌സ് ഉടമ അബ്ദുള്‍ സലീമും നിര്‍വ്വഹിച്ചു. ംംം.രുെഹം.രീാ എന്നതാണ് വെബ് വിലാസം. മത്സരങ്ങള്‍, വേദികള്‍, ടീമുകളുടെ വിവരങ്ങള്‍, നിയമാവലി തുടങ്ങി ടൂര്‍ണ്ണമെന്റുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭിക്കുമെന്ന് ഗവേണിംഗ് ബോര്‍ഡ് ചെയര്‍മാനായ പി കെ ജയന്‍ അറിയിച്ചു.
13 സര്‍ക്കാര്‍ വകുപ്പുകളുടെ ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. റവന്യൂ റൈവല്‍സ് (റവന്യൂ വകുപ്പ്), ടീം മാസ്റ്റേഴ്‌സ് (വിദ്യാഭ്യാസ വകുപ്പ്), ഡിസ്ട്രിക്ട് പോലീസ് ടീം വയനാട്, പവര്‍ സ്‌ട്രൈക്കേഴ്‌സ് (കെ.എസ് ഇ ബി), സൂപ്പര്‍ എക്‌സ്പ്രസ്സ് (കെ എസ് ആര്‍ ടി സി), ആക്ടീവ് റൈഡേഴ്‌സ് (വാണിജ്യ നികുതി വകുപ്പ്), ഡാഷിംഗ് ഫോറസ്റ്റേഴ്‌സ് (വനം വകുപ്പ്), റൈസിംഗ് സ്റ്റാഴ്‌സ് (ഫയര്‍ ആന്‍ഡ് റസ്‌ക്യൂ), വാസ്‌കോ (മണ്ണ് സംരക്ഷണം), സൂപ്പര്‍ ടസ്‌കേഴ്‌സ് (മൃഗസംരക്ഷണം), ഗ്രീന്‍സ് വയനാട് (മറ്റ് വകുപ്പുകളുടെ കണ്‍സോര്‍ഷ്യം) എന്നിവയാണ് മത്സരിക്കുന്ന മറ്റ് ടീമുകള്‍. ഇവയെ മൂന്ന് പൂളുകളാക്കി തിരിച്ചിട്ടുണ്ട്. 5 ടീമുകളുള്ള ഒന്നാമത്തെ ഗ്രൂപ്പില്‍ നിന്നും ആദ്യ രണ്ട് സ്ഥാനക്കാരും മറ്റ് രണ്ട് പൂളുകളില്‍ നിന്നും ഒന്നാം സ്ഥാനത്തെത്തുന്ന ടീമുകളും സെമിഫൈനലില്‍ മാറ്റുരക്കും. 18 നാണ് ഫൈനല്‍. സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ കൃഷ്ണഗിരി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലും മറ്റ് മത്സരങ്ങള്‍ മാനന്തവാടി ഗവ. ഹൈസ്‌കൂള്‍ , മീനങ്ങാടി പഞ്ചായത്ത് സ്റ്റേഡിയം എന്നിവിടങ്ങളിലും നടക്കും. ജില്ലാ കലക്ടര്‍ രക്ഷാധികാരിയായ ഗവേണിംഗ് ബോഡിയാണ് മത്സരങ്ങള്‍ നടത്തുന്നതിന് ചുക്കാന്‍ പിടിക്കുന്നത്. മീനങ്ങാടി പോളിടെക്‌നിക്കിലെ പി കെ ജയനാണ് ചെയര്‍മാന്‍. രജ്ഞിത് സി (വൈസ് ചെയര്‍മാന്‍), ഒ എം ജയേന്ദ്രകുമാര്‍ (സെക്രട്ടറി), ഐ ജി കെ ടി, ശ്രീകുമാര്‍ കെ പി (ജോ. സെക്രട്ടറി), രവീന്ദ്രന്‍ സി എ (ട്രഷറര്‍), സെയ്ത് കെ കെ (ജോ. ട്രഷറര്‍), സുനില്‍ ജോസഫ് (കമ്മീഷണര്‍, മുകേഷ് ജോസ്, ഹരീഷ് ബാബു (അസി. കമ്മീഷണര്‍), ഇ സജീവ് (മീഡിയ മാനേജര്‍), അശോകന്‍. വി.പി. (ഓഡിറ്റര്‍), സാബു എബ്രഹാം, അനു, നിധിന്‍ഷാജ്, അഭിലാഷ് (മാര്‍ക്കറ്റിംഗ്), ജയന്‍. ഇ.വി (സിസ്റ്റം അനലിസ്റ്റ്) എന്നിവരാണ് മറ്റ് ഭരണസമിതി അംഗങ്ങള്‍. ബത്തേരി ലാന്റ് അക്വിസിഷന്‍ തഹസില്‍ദാരായ മുഹമ്മദ് യൂസഫാണ് മെന്റര്‍.
ജീവനക്കാരില്‍ നിന്നും അപേക്ഷ സ്വീകരിച്ച് സെലക്ഷന്‍ ട്രയല്‍സ് നടത്തിയാണ് ടീമുകള്‍ കളിക്കാരെ തെരഞ്ഞെടുത്തത്. സംസ്ഥാന, ജില്ലാ, യൂനിവേഴ്‌സിറ്റി താരങ്ങള്‍ പല ടീമുകളിലും ഇടം പിടിച്ചിട്ടുണ്ട്. യുവതാരങ്ങളും പ്രായമുള്ളവരുമുള്‍പ്പെടുന്ന സന്തുലിത ടീമുകളെയാണ് പല വകുപ്പുകളും രംഗത്തിറക്കുന്നത്. ഒരു ടീമില്‍ 18 കളിക്കാരുണ്ടാകും.
വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും ട്രോഫിയും നല്‍കും. സംസ്ഥാനത്ത് തന്നെ ആദ്യമായാണ് ഇത്തരത്തിലൊരു ടൂര്‍ണമെന്റ് അരങ്ങേറുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.

Latest