Connect with us

International

കൊറിയന്‍ കപ്പല്‍ ദുരന്തം: മരണം 226 ആയി

Published

|

Last Updated

സിയോള്‍: ദക്ഷിണ കൊറിയയില്‍ കപ്പല്‍ മുങ്ങി കാണാതായ അഞ്ച് പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 226 ആയി സ്ഥിരീകരിച്ചു. കാണാതായ 72 പേര്‍ക്ക് വേണ്ടി മുങ്ങല്‍ വിദഗ്ധര്‍ ശ്രമം തുടരുകയാണ്.
അഞ്ച് നിലകളുള്ള കപ്പലിലെ നാലും അഞ്ചും നിലകളിലാണ് കോസ്റ്റ് ഗാര്‍ഡും നേവിയുടെ മുങ്ങല്‍ വിദഗ്ധരും സ്വകാര്യ മുങ്ങല്‍ വിദഗ്ധരും തിരച്ചില്‍ നടത്തുന്നത്. കടല്‍ പ്രക്ഷുബ്ധമായതിനെ തുടര്‍ന്ന് തിരച്ചിലിന് പ്രയാസം നേരിടുന്നുണ്ട്. മൃതദേഹങ്ങള്‍ കപ്പലില്‍ നിന്ന് ദൂരേക്ക് ഒഴുകിപ്പോകാനുള്ള സാധ്യതകളും നിലനില്‍ക്കുന്നുണ്ട്. ദുരന്തം നടന്ന സ്ഥലത്തുനിന്ന് നാല് കി. മീറ്റര്‍ അകലെ നിന്നാണ് ഇന്നലെ പുലര്‍ച്ചെ ഒരു മൃതദേഹം കണ്ടെടുത്തത്. അതേ സമയം മരിച്ചവരുടെ ബന്ധുക്കളോട് പ്രസിഡന്റ് പാര്‍ക് ഗ്വിന്‍ ഹൈ ഒരിക്കല്‍ കൂടി ക്ഷമാപണം നടത്തി. സംഭവത്തില്‍ രൂക്ഷമായ വിമര്‍ശം ഉയര്‍ന്നതിനെ തുടര്‍ന്ന് കുറച്ച് ദിവസം മുമ്പ് നടന്ന കാബിനറ്റ് യോഗത്തില്‍ പ്രസിഡന്റ് ക്ഷമാപണം നടത്തിയിരുന്നു. 476 യാത്രക്കാരുമായി പോകവേയാണ് സീവോള്‍ എന്ന കപ്പല്‍ മുങ്ങിയത്. ഇതില്‍ 325 പേര്‍ വിദ്യാര്‍ഥികളായിരുന്നു. യാത്രക്കിടെ കപ്പല്‍ പെട്ടെന്ന് വെട്ടിത്തിരിച്ചപ്പോള്‍ കപ്പലിലുണ്ടായിരുന്ന ചരക്കുകളും വാഹനങ്ങളും മറ്റും ഒരു ഭാഗത്തേക്ക് നീങ്ങിയതാണ് മുങ്ങാന്‍ കാരണമെന്നാണ് കരുതുന്നത്.

 

---- facebook comment plugin here -----

Latest