Connect with us

International

റഷ്യ ആഗോള സുരക്ഷക്ക് ഭീഷണി: നാറ്റോ

Published

|

Last Updated

വാഷിംഗ്ടണ്‍: ക്രിമിയയെ കൂട്ടിച്ചേര്‍ക്കുകയും പടിഞ്ഞാറന്‍ ഉക്രൈന്‍ ശിഥിലീകരിക്കാനുള്ള ശ്രമം നടത്തുകയും ചെയ്യുന്ന റഷ്യയെ എതിരാളിയായി കാണാന്‍ നിര്‍ബന്ധിതമായെന്ന് നാറ്റോയുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ അലക്‌സാന്‍ഡര്‍ വെര്‍ഷ്‌ബോ. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം രൂപപ്പെട്ട ആഗോള സുരക്ഷാ സംവിധാനത്തിന് റഷ്യ ഭീഷണിയായി മാറിയെന്നും നാറ്റോയിലെ മുന്‍ യു എസ് അംബാസഡര്‍ കൂടിയായ വെര്‍ഷ്‌ബോ പറഞ്ഞു.
അന്താരാഷ്ട്ര സുരക്ഷാ സംവിധാനത്തെ റഷ്യ തകിടം മറിച്ചെന്നും അദ്ദേഹം ആരോപിച്ചു. ഉക്രൈന്‍ പ്രതിസന്ധിയെ തുടര്‍ന്ന് നാറ്റോയും റഷ്യയുമായുള്ള ബന്ധം വഷളായിരിക്കുകയാണ്. പാശ്ചാത്യ സഖ്യത്തില്‍ ഭാവിയില്‍ മാറ്റമുണ്ടായേക്കാമെന്ന് പ്രതിരോധ സെക്രട്ടറി ചക് ഹെഗല്‍ നടത്തിയ പ്രസംഗത്തില്‍ ഇത് വ്യക്തമാണ്. ഉക്രൈന്‍ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ നാറ്റോയുടെ പ്രതിരോധ ശക്തി മെച്ചപ്പെടുത്തണമെന്ന് ഹെഗല്‍ വാദിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Latest