ഞാന്‍ സര്‍ക്കാറിലേക്കില്ല: രാജ്‌നാഥ് സിംഗ്

Posted on: May 3, 2014 6:00 am | Last updated: May 2, 2014 at 11:15 pm

rajnadh singhന്യൂഡല്‍ഹി: നരേന്ദ്ര മോദിയല്ലാതെ ആര്‍ക്കും ബി ജെ പി മന്ത്രിസഭയില്‍ പ്രധാനമന്ത്രിയാകാനുള്ള ധാര്‍മികമായ അധികാരമില്ലെന്നും ആ മന്ത്രിസഭയില്‍ ചേരാന്‍ തനിക്ക് ആഗ്രഹമില്ലെന്നും പാര്‍ട്ടി അധ്യക്ഷന്‍ രാജ്‌നാഥ് സിംഗ് പ്രസ്താവിച്ചു.
മോദി സര്‍ക്കാറില്‍ രണ്ട് അധികാര കേന്ദ്രങ്ങളുണ്ടാകുകയില്ലെന്ന് സോണിയാ ഗാന്ധിയെ ഉദ്ദേശിച്ച് രാജ്‌നാഥ് പറഞ്ഞു.
എ ബി വാജ്പയ് പ്രധാനമന്ത്രി ആയതുപോലെ പാര്‍ട്ടിയുടെ പരമോന്നത നേതാവ് പ്രധാനമന്ത്രിയാകാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ തള്ളിക്കളഞ്ഞുകൊണ്ടാണ് രാജ്‌നാഥ് മന്ത്രിസഭയിലേക്കില്ലെന്ന പ്രസ്താവന നടത്തിയത്. വാജ്‌പേയ് അഞ്ച് തവണ പ്രതിനിധാനം ചെയ്ത ലക്‌നൗവിലാണ് രാജ്‌നാഥ് ഇക്കുറി മത്സരിക്കുന്നത്.