Connect with us

Ongoing News

പാടന്തറ മര്‍കസ് ഇരുപതാം വാര്‍ഷിക സമ്മേളനത്തിന് ഉജ്ജ്വല തുടക്കം

Published

|

Last Updated

ഗൂഡല്ലൂര്‍: സൗഹൃദം സേവനം മുന്നേറ്റം എന്ന പ്രമേയത്തില്‍ താജുല്‍ ഉലമാ നഗറില്‍ നടക്കുന്ന പാടന്തറ മര്‍കസ് ഇരുപതാം വാര്‍ഷിക ത്രിദിന സമ്മേളനത്തിന് പാടന്തറ തസ്‌കിയാബാദില്‍ ഉജ്ജ്വല തുടക്കം. ഗൂഡല്ലൂര്‍ കല്ലടി മഖാം സിയാറത്തോടെയാണ് സമ്മേളനം ആരംഭിച്ചത്. സിയാറത്തിന് സയ്യിദ് ഹിഫഌര്‍റഹ്മാന്‍ ജിഫ്രി തങ്ങള്‍ നേതൃത്വം നല്‍കി. സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് അലി അക്ബര്‍ സഖാഫി പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന ഉദ്ഘാടന സെഷനില്‍ മര്‍കസ് വൈസ് പ്രസിഡന്റ് സി ഹംസ ഹാജി അധ്യക്ഷതവഹിച്ചു. സമസ്ത ജില്ലാ പ്രസിഡന്റ് പി മൊയ്തു മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ഗൂഡല്ലൂര്‍ എം എല്‍ എ ദ്രാവിഡമണി, സി കെ എം പാടന്തറ, സീഫോര്‍ത്ത് അബ്ദുറഹ്മാന്‍ ദാരിമി, കെ കെ അബ്ദുറഹ്മാന്‍ ഫൈസി, ശറഫുദ്ദീന്‍ ഗൂഡല്ലൂര്‍, ഹകീം മാസ്റ്റര്‍, മൊയ്തീന്‍ ഫൈസി, ഹസന്‍ ഹാജി ചേരമ്പാടി, കുഞ്ഞാപ്പി നെല്ലാക്കോട്ട, ഹംസകോയ ഉപ്പട്ടി തുടങ്ങിയവര്‍ സംബന്ധിച്ചു. തുടര്‍ന്ന് ദിക്‌റ് മജ്‌ലിസ് നടന്നു. സയ്യിദ് ഹബീബ് കോയ തങ്ങള്‍ പെരിന്തല്‍മണ്ണ നേതൃത്വം നല്‍കി. എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി പ്രഭാഷണം നടത്തി. വി എസ് ഫൈസി, കെ എസ് മുഹമ്മദ് സഖാഫി, കെ കെ മുഹമ്മദലി ഫൈസി വയനാട്, പി ഉസ്മാന്‍ മുസ് ലിയാര്‍ വയനാട് തുടങ്ങിയവര്‍ സംബന്ധിച്ചു. ഇന്നും നാളെയുമായി നേതൃസംഗമം, ബാലകൂട്ടായ്മ, ഉമറാ ഇജ്തിമ, പൂര്‍വവിദ്യാര്‍ഥി സംഗമം, റാലി, സമാപന സമ്മേളനം തുടങ്ങിയവ നടക്കും. ദേവര്‍ഷോല അബ്ദുസ്സലാം മുസ്‌ലിയാര്‍, പി എച്ച് അബ്ദുറഹ്മാന്‍ ദാരിമി, അബ്ദുര്‍റഷീദ് സഖാഫി കുറ്റിയാടി, ഹാരിസ് സഖാഫി സേലം, ജഅ്ഫര്‍ സ്വാദിഖ് ഫൈസി തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും. കെ എസ് കെ തങ്ങള്‍ പെരുമ്പാവൂര്‍, അലവിക്കുട്ടി ഫൈസി എടക്കര, അഷ്‌റഫ് സഖാഫി കല്‍പ്പറ്റ, കെ സി സൈദ് ബാഖവി തുടങ്ങിയവര്‍ സംബന്ധിക്കും. നാളെ വൈകുന്നേരം അഞ്ച് മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തില്‍ സയ്യിദ് യൂസുഫുല്‍ ബുഖാരി തങ്ങള്‍ വൈലത്തൂര്‍ പ്രാര്‍ഥന നടത്തും. കെ പി മുഹമ്മദ് ഹാജി അധ്യക്ഷതവഹിക്കും. എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ഖാദിര്‍ മുസ് ലിയാര്‍ ഉദ്ഘാടനം ചെയ്യും. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി ഖമറുല്‍ ഉലമാ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. സലീം സിറാജി ചെന്നൈ, പി ഹസന്‍ മുസ് ലിയാര്‍ വയനാട്, പൊന്മള മുഹ്‌യിദ്ദീന്‍കുട്ടി ബാഖവി, മന്‍സൂര്‍ ഹാജി ചെന്നൈ, ഇബ്രാഹീം ഹാജി തൃശൂര്‍, കരീം ഹാജി തൃച്ചി തുടങ്ങിയവര്‍ സംബന്ധിക്കും.

Latest